തൃശൂരിൽ ഉത്സവത്തിനിടെ കത്തിക്കുത്തിൽ ഒരു മരണം; 7പേർക്ക് പരിക്ക്
അരിമ്പൂര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്.
തൃശൂർ: മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിനിടയിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾ മരിച്ചു. 7 പേർക്ക് പരിക്കേറ്റു. അരിമ്പൂര്‍ സ്വദേശി അക്ഷയ് (21)ആണ് മരിച്ചത്.
സംഘർഷത്തിൽ 7പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്.
പരിക്കേറ്റവർ ഇരിങ്ങാലക്കുടയിലും തൃശൂരിലെയും ആശുപത്രികളിൽ ചികിൽസയിൽ കഴിയുകയാണ്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്. ഫുട്മ്പോൾ കളിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയിനെ കുത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അക്രമികളായ സഹോദരങ്ങൾ ഒട്ടേറെ കേസുകളിൽ പ്രതികളാണ്.
STORY HIGHLIGHTS:One death in Kathikum during festival in Thrissur