ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്ത്രീയുടെ കാറിന് പിന്നിൽ അപകടകരമായ രീതിയിൽ പിന്തുടർന്ന മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. സ്കൂട്ടറിൽ മൂന്ന് യുവാക്കൾ സ്ത്രീയുടെ കാറിനെ പിന്തുരുകയും കാറിൽ കാലുവെക്കുകയും വിൻഡോയിൽ ഇടിക്കുകയും ചെയ്തു.
ഭയന്ന യുവതി, കാറിലിരുന്ന് പൊലീസിന്റെ ഹെൽപ് ലൈനിൽ വിളിച്ചു. കാറിന്റെ മാർഗം തടയാനും യുവാക്കൾ ശ്രമിച്ചു. പ്രിയ സിങ് എന്ന യുവതിക്കാണ് ദുരനുഭമുണ്ടായത്. ട്വിറ്റർ ഉപയോക്താവ് ഇന്നലെ രാത്രിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ടാഗ് ചെയ്‌തായിരുന്നു പോസ്റ്റ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും സൗത്ത് ഈസ്റ്റ് പോലീസ് ഡിസിപി സികെ ബാബ പറഞ്ഞു.
ഈ സംഭവം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. ഞങ്ങൾ റോഡ് സുരക്ഷയും റോഡപകട സംഭവങ്ങളും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉടനടി നടപടിയെടുക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. പ്രതികളെ പിടികൂടി- അദ്ദേഹം പോസ്റ്റ് ചെയ്‌തു. കോറമംഗല സെന്റ് ജോൺസ് ഹോസ്‌പിറ്റലിന് സമീപമായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ കാറിന്റെ ചില്ല് ഓട്ടോ ഡ്രൈവർ തകർത്തിരുന്നു.
STORY HIGHLIGHTS:Police arrested three youths who dangerously chased behind the woman’s car.