50 കോടി നേടിയ ചിത്രങ്ങളില്‍ആടുജീവിതം

ഏറ്റവും വേഗത്തില്‍ 50 കോടി നേടിയ ചിത്രങ്ങളില്‍ ഇനി ഒന്നാം സ്ഥാനക്കാരൻ ‘ആടുജീവിതം’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫറിന്റെ’ റെക്കോർഡാണ് ഇതോടെ പൃഥ്വിയുടെ തന്നെ ആടുജീവിതം മറികടന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
മലയാള സിനിമയുടെ സുവർണ നേട്ടത്തിലേക്ക് കടക്കുന്ന ആടുജീവിതിത്തിന് ലോകമെമ്ബാട് നിന്നും അഭിനന്ദന പ്രവാഹമാണ് കഴിഞ്ഞ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്നത്.
ആഗോള തലത്തില്‍ മാർച്ച് 28-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ മാത്രം 16.5 കോടിയായിരുന്നു. ആടുജീവിതത്തെ പ്രകീർത്തിച്ച് സിനിമ-സാംസ്കാരിക മേഖലയില്‍ നിന്നും നിരവധി പേരാണ് അഭിനന്ദനങ്ങളറിയിക്കുന്നത്. കൂടാതെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പൃഥ്വിരാജിനും ബ്ലെസിക്കും ബെന്യാമിനും നജീബിനും സിനിമയിലെ മറ്റ് താരങ്ങള്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി അറിയിക്കുകയാണ്.
അതേസമയം ആടുജീവിത്തതിന് ബഹ്‌റൈനില്‍ പ്രദർശനാനുമതി ലഭിച്ചിരിക്കുകയാണ്. ഏപ്രില്‍ മൂന്ന് മുതലാണ് സിനിമ ബഹ്‌റൈനില്‍ പ്രദർശിപ്പിക്കുക. നേരത്തെ ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചിരുന്നത്. ആടുജീവിതം ബഹ്‌റൈനിലെ തിയേറ്ററുകളിലുമെത്തുന്നു എന്ന വാർത്തയെ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷോയ്ക്ക് എല്ലാ തിയേറ്ററുകളിലും വലിയ തോതില്‍ ഓണ്‍ലൈൻ ബുക്കിങ് ലഭിച്ചിട്ടുണ്ട്.
STORY HIGHLIGHTS:’Adujiweetham’ is the fastest film to earn Rs 50 crore.