IndiaNews

താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; കോടതിയിൽ പുതിയ ഹരജി



താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി

ആഗ്ര: താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ആഗ്ര കോടതിയില്‍ പുതിയ ഹരജി.

ബുധനാഴ്ച സമര്‍പ്പിച്ച ഹരജിയില്‍ താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവര്‍ത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഏപ്രില്‍ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാന്‍ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയായും യോഗേശ്വര്‍ ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകന്‍ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

STORY HIGHLIGHTS:The Taj Mahal should be declared a Shiva temple;  New petition in courta

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker