IndiaNews

പൗരത്വ യോഗ്യതാ സർട്ടിഫിക്കറ്റ് പ്രാദേശിക പൂജാരിമാർക്ക്
നൽകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ സിഎഎ ഹെൽപ്പ് ലൈൻ.

ന്യൂഡൽഹി: പൗരത്വ യോഗ്യതാ സർട്ടിഫിക്കറ്റ്
മതപുരോഹിതർക്കും നൽകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ സിഎഎ ഹെൽപ്പ് ലൈൻ. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വം ലഭിക്കാനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട യോഗ്യത സർട്ടിഫിക്കറ്റിൽ പ്രാദേശിക പൂജാരിമാർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്ന ദ ഹിന്ദു ദിപത്രത്തിന്റേതാണ് റിപ്പോർട്ട്. ഇന്ത്യൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയുള്ള സത്യവാങ്മൂലത്തിനും മറ്റു രേഖകൾക്കുമൊപ്പം അപേക്ഷകർ സി.എ.എ പോർട്ടലിൽ നിർബന്ധിതമായും സമർപ്പിക്കേണ്ട രേഖയാണ് ഇത്.

മാർച്ച് 26ന് സി.എ.എ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരം മറുപടി ലഭിച്ചത് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പത്തു രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച ഒരു വെള്ളപേപ്പറിലോ മുദ്രപത്രത്തിലോ മതസ്ഥാപനങ്ങളിലേയും ആരാധനാലയങ്ങളിലേയും പുരോഹിതർക്ക് സാക്ഷ്യപത്രം നൽകാവുന്നതാണ്. എല്ലാ പ്രാദേശിക പൂജാരിമാർക്കും ഇത് നൽകാവുന്നതാണ് എന്നും ഹെൽപ്പ് ലൈനിൽ നിന്ന് മറുപടി ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അപേക്ഷകരുടെ പേരും മേൽവിലാസവും അടയാളപ്പെടുത്തിയ സാക്ഷ്യപത്രത്തിൽ അപേക്ഷിക്കുന്നയാൾ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്‌താൻ എന്നീ രാജ്യങ്ങളിൽ ഏതിൽ നിന്നു വന്നതാണെന്നും ഹിന്ദു, സിഖ്, ബുദ്ധ, പാർസി, ക്രിസ്ത്യൻ, ജൈന മതങ്ങളിൽ ഏതിൽ നിന്നുള്ളതാണെന്ന് അറിയാമെന്നും സാക്ഷ്യപത്രം നൽകുന്ന പുരോഹിതൻ വ്യക്തമാക്കണം. അപേക്ഷിക്കുന്നയാളെ അറിയാമെന്നും പുരോഹിതൻ വ്യക്തമാക്കണം.

സർട്ടിഫിക്കറ്റ് നൽകുന്ന വ്യക്തി പേരും വിലാസവും വ്യക്തമാക്കണമെന്നും അപേക്ഷകൻ സി.എ.എ നിയമത്തിൽ പറയുന്ന മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ആറ് മതവിഭാഗങ്ങളിൽ ഉൾപ്പെട്ട ഒരാളാണെന്ന് അറിയാമെന്നും പുരോഹിതൻ സ്ഥിരീകരിക്കണമെന്നും ഫോമിൽ പറയുന്നു. തന്റെ അറിവിലും വിശ്വാസത്തിലും അപേക്ഷകർ ഹിന്ദു/സിഖ്/ബുദ്ധ/ജൈന/ പാഴ്സി/ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണെന്നും മുകളിൽ സൂചിപ്പിച്ച സമുദായത്തിൽ അംഗമായി തുടരുന്നുവെന്നും സാക്ഷ്യപ്പെടുത്തണം.

പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, പാകിസ്താൻ, അഫ്ഗാനിസ്‌താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, പാർസി, ബുദ്ധ, ജൈന, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കും. എന്നാൽ, മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരേയും ശ്രീലങ്കൻ അഭയാർഥികളേയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മുസ്‌ലിം വിഭാഗത്തെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും വലിയ വിമർശനമാണ് കേന്ദ്ര സർക്കാറിനെതിരെ ഉയരുന്നത്.

പുരോഹിതന്റെറെ സാക്ഷ്യപത്രം സഹിതം നിരവധിപേർ ഇതിനോടകം തന്നെ പൗരത്വത്തിന് അപേക്ഷിച്ചുകഴിഞ്ഞു.

പാകിസ്താനിൽ നിന്നെത്തി ഡൽഹിയിലെ മജ്‌നു കാ തിലയിൽ താമസിക്കുന്ന ഹിന്ദുക്കളായ അഭയാർഥികളാണ് സമീപത്തെ ആര്യ സമാജത്തിലേയും ശിവക്ഷേത്രത്തിലേയും പുരോഹിതരുടെ സാക്ഷ്യപത്രങ്ങൾ സഹിതം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്.

സി.എ.എ ചട്ടങ്ങൾ അനുസരിച്ച്, പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകൾ ആദ്യം ജില്ലാതല കമ്മിറ്റി പരിശോധിക്കും. രേഖകൾ പരിശോധിക്കുന്ന ദിവസം അപേക്ഷകർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണം. സംസ്ഥാനങ്ങളിലെ സെൻസസ് ഓപ്പറേഷൻ ഡയറക്ടർ അധ്യക്ഷനായ സമിതിയാണ് പൗരത്വം നൽകുന്നതിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം അംഗങ്ങൾ, പോസ്റ്റ് മാസ്റ്റർ, സംസ്ഥാനത്തിലേയോ കേന്ദ്രത്തിലേയോ ഇൻഫോർമാറ്റിക്‌സ് സെൻ്റർ ഓഫിസർ, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ പ്രതിനിധി, സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി, ഡിവിഷണൽ റെയിൽവെ മാനേജർ എന്നിവരാണ് ഈ സമിതിയിൽ ഉൾപ്പെടുക. മാർച്ച് 11നാണ് പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയത്.

STORY HIGHLIGHTS:Citizenship Eligibility Certificate for local priests
CAA Helpline of Union Home Ministry.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker