IndiaNews

ബി.ജെ.പിക്ക് ഏറ്റവും അധികം ഇലക്ടറൽ ബോണ്ട് നൽകിയത് മേഘ എൻജീനറിങ് ലിമിറ്റഡെന്ന് സൂചന.

ന്യൂഡൽഹി: ബി.ജെ.പിക്ക് ഏറ്റവും അധികം ഇലക്ടറൽ ബോണ്ട് നൽകിയത് മേഘ എൻജീനറിങ് ലിമിറ്റഡെന്ന് സൂചന. 600 കോടിയിൽ അധികം തുകയാണ് ഇലക്ടറൽ ബോണ്ടിലൂടെ മേഘ എൻജീനറിങ് ബി.ജെ.പിക്ക് നൽകിയത്. റിലയൻസുമായി ബന്ധമുണ്ടെന്ന് പറയുന്ന ക്വിക് സപ്ലൈ ചെയിൻ ബി.ജെ.പിക്ക് 375 കോടി നൽകി.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ പ്രതിയായിരുന്ന പി ശരത് ചന്ദ്ര റെഡ്ഡിയുടെ അരബിന്ദോ ഫാർമ ലിമിറ്റഡ് ബി.ജെ.പിക്ക് ആകെ നൽകിയത് 34. 5 കോടി രൂപയാണ്. ഇതിൽ 5 കോടി രൂപയുടെ ബോണ്ട് മദ്യനയക്കേസിൽ 2022 നവംബർ 10 ന് ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്ത് അഞ്ചുദിവസത്തിനുള്ളിലാണ് കമ്പനി വാങ്ങിയത്. നവംബർ 21ന് ബിജെപി അത് പണമാക്കി. പിന്നീട് കേസിൽ ശരത് ചന്ദ്ര റെഡ്ഡി മാപ്പുസാക്ഷിയായി.

അതേസമയം, ട്വൻ്റി ട്വൻ്റി പാർട്ടി നേതാവ് സാബു എം ജേക്കബിന്റെ കിറ്റെക്‌സ് ഗ്രൂപ്പ് ഇലക്ടറൽ ബോണ്ട് വഴി ബിആർഎസിന് 25 കോടി രൂപ നൽകി.

ഇലക്‌ട്രല്‍ ബോണ്ട് വിവരങ്ങളുടെ പ്രാഥമിക വിശകലനത്തില്‍ ബിജെപി തന്നെ മുന്നില്‍

STORY HIGHLIGHTS:It is indicated that Megha Engineering Limited gave the most electoral bonds to the BJP.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker