IndiaNewsPolitics

ഇലക്ടറല്‍ ബോണ്ട്:സീരിയല്‍ നമ്പർ ഉള്‍പ്പെടെ മുഴുവൻ വിവരങ്ങളും കൈമാറി എസ് ബി ഐ

ഇലക്ടറല്‍ ബോണ്ട്: സുപ്രീംകോടതി താക്കീതിന് പിന്നാലെ സീരിയല്‍ നമ്ബര്‍ ഉള്‍പ്പെടെ മുഴുവൻ വിവരങ്ങളും കൈമാറി എസ് ബി ഐ

സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെ ഇലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ).

ബോണ്ടുകളുടെ സീരിയല്‍ നമ്ബർ ഉള്‍പ്പെടെയുള്ള മുഴുവൻ വിവരങ്ങളുമാണ് കമ്മീഷന് നല്‍കിയത്.

ഇതുസംബന്ധിച്ച്‌ എസ്ബിഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. ”എസ്ബിഐ ഇപ്പോള്‍ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൂർണമായ അക്കൗണ്ട് നമ്ബറുകളും കെവൈസി വിശദാംശങ്ങളും ഒഴികെ ഒരു വിശദാംശങ്ങളും വെളിപ്പെടുത്താതെ തടഞ്ഞിട്ടില്ലെന്നും ബഹുമാനപൂർവം സമർപ്പിക്കുന്നു,” എന്നാണ് എസ് ബി ഐ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ബാങ്ക് നല്‍കിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യും. നേരത്തെ കമ്മീഷന് എസ് ബി ഐ നല്‍കിയ വിവരങ്ങള്‍ പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ബാങ്കിന് താക്കീത് നല്‍കിയിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് മുമ്ബായി വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു കോടതിയുടെ നിർദേശം.

കോടതി പറഞ്ഞാലേ വിവരങ്ങള്‍ വെളിപ്പെടുത്തൂയെന്ന സമീപനം ശരിയല്ലെന്നും എസ്ബിഐയില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാലുടൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു.

തുടർന്ന് ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാർട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന ആല്‍ഫ ന്യൂമറിക് കോഡുകള്‍ പുറത്തുവിടുന്നതില്‍ എതിർപ്പില്ലെന്നും ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറാമെന്നും എസ്ബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്ബിഐ ഇന്ന്‌ വിവരങ്ങള്‍ സമർപ്പിച്ചത്.

മാർച്ച്‌ 12നാണ് ഇലക്ടറല്‍ ബോണ്ട് നല്‍കിയവരുടെയും അത് വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും പേര് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എസ് ബി ഐ ആദ്യം കൈമാറിയത്. 12 ന് ബാങ്ക് പ്രവൃത്തി സമയം അവസാനിക്കും മുമ്ബ് വിവരങ്ങള്‍ കൈമാറണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തെത്തുടർന്ന് വൈകിട്ട് അഞ്ചരയോടെ കമ്മീഷന് എസ്ബിഐ വിവരങ്ങള്‍ നല്‍കുകയും തുടർന്ന് കമ്മീഷൻ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2019 ഏപ്രില്‍ 12 മുതല്‍ ഈ വർഷം ജനുവരി വരെ വിവിധ രാഷ്ട്രീയ പാർട്ടികള്‍ കൈപ്പറ്റിയ തുകയുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

ഇലക്‌ട്രല്‍ ബോണ്ട് വിവരങ്ങളുടെ പ്രാഥമിക വിശകലനത്തില്‍ ബിജെപി തന്നെ മുന്നില്‍

STORY HIGHLIGHTS:Electoral Bond: Complete information including serial number has been handed over to SBI

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker