IndiaNews

ഇലക്‌ട്രല്‍ ബോണ്ട് വിവരങ്ങളുടെ പ്രാഥമിക വിശകലനത്തില്‍ ബിജെപി തന്നെ മുന്നില്‍

റിലയൻസ് – ക്വിക്ക് സപ്ലെ ചെയിൻ ബിജെപിക്ക് നല്‍കിയത് 385 കോടി; 18 കമ്ബനികളുടെ മൊത്തം ബോണ്ടും കേന്ദ്ര ഭരണ പാര്‍ട്ടിക്ക്; ഇലക്‌ട്രല്‍ ബോണ്ട് വിവരങ്ങളുടെ പ്രാഥമിക വിശകലനത്തില്‍ ബിജെപി തന്നെ മുന്നില്‍

ന്യൂഡല്‍ഹി: എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പുതിയ ഇലക്‌ട്രല്‍ ബോണ്ട് വിവരങ്ങളുടെ പ്രാഥമിക വിശകലനത്തില്‍ കമ്ബനികളില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയത് ഭരണ പാർട്ടിയായ ബിജെപി.

വേദാന്ത, മേഘ എഞ്ചിനീയറിംഗ്, റിലയൻസ്-ലിങ്ക്ഡ് ക്വിക്ക് സപ്ലൈ എന്നിവയാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നരകിയിരിക്കുന്ന പ്രമുഖ കമ്ബനികള്‍.

റിലയൻസുമായി ബന്ധമുള്ള ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് ബിജെപിക്ക് 385 കോടിയും ശിവസേനയ്ക്ക് 25 കോടിയും തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വഴി സംഭാവന നല്‍കി. ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ച്‌ എറ്റവും കൂടുതല്‍ പണം രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന ചെയ്തതില്‍ മൂന്നാം സ്ഥാനത്തുള്ള കമ്ബനിയാണ് ക്വിക്ക് സപ്ലൈയ്യ ചെയിൻ. ഇവർ 2021-22 നും 2023-24 നും ഇടയില്‍ 410 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങുകയും 25 കോടി രൂപ ഒഴികെ എല്ലാം ബി ജെ പിക്ക് നല്‍കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയ ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിംഗ് ബി.ജെ.പിക്ക് കുറഞ്ഞത് 100 കോടി രൂപയും വൈഎസ്‌ആർ കോണ്‍ഗ്രസിന് 150 കോടിയും നല്‍കി. ഏറ്റവും കൂടുതല്‍ മാർട്ടിൻ സംഭാവന ചെയ്തിരിക്കുന്നതും പശ്ചിമബംഗാള്‍ ഭരണ പാർട്ടിയില്ല തൃണമൂല്‍ കോണ്‍ഗ്രസിനും തമിഴ്നാട് ഭരണ പാർട്ടിയായ ബിജെപിക്കുമാണ്. 535 കോടി ടിഎംസിക്കും 509 കോടി ഡിഎംകെയ്ക്കും നല്‍കിയി.ഫ്യൂച്ചർ ഗെയിമിംഗ് വാങ്ങിയ 1,368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളുടെ 39 ശതമാനം മമതാ ബാനർജിയുടെ പാർട്ടിക്കും 37 ശതമാനം ലഭിച്ചത് എം.കെ.സ്റ്റാലിൻ്റെ പാർട്ടിക്കുമാണ്.

എംഇഐ എല്‍ 60 ശതമാനം ബോണ്ടുകളും ബി.ജെ.പിക്ക് നല്‍കി. 584 കോടി രൂപയാണ് കേന്ദ്ര ഭരണ പാർട്ടിക്ക് ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർ സ് ) 195 കോടി രൂപയും (20%), ഡിഎംകെക്ക് 85 കോടി രൂപയും (8.8%) സംഭാവനയായി നല്‍കി. എംഇഐഎല്ലിൻ്റെ അനുബന്ധ സ്ഥാപനമായ അനുബന്ധ സ്ഥാപനമായ വെസ്റ്റേണ്‍ യുപി പവർ ട്രാൻസ്മിഷൻ കമ്ബനി ലിമിറ്റഡ് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന് നല്‍കിയത് 110 കോടി രൂപയാണ്.

കൊല്‍ക്കത്തയില്‍ ഒരേ വിലാസത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ, ലിമിറ്റഡ്, എംകെജെ എൻ്റർപ്രൈസസ്, ലിമിറ്റഡ്, മദൻലാല്‍ ലിമിറ്റഡ് എന്നീ മൂന്ന് കമ്ബനികള്‍ 537 കോടിയുടെ ബോണ്ട് വാങ്ങിയതില്‍ 60 ശതമാനവും ബിജെപിക്ക് നല്‍കിയപ്പോള്‍ 21 ശതമാനം കോണ്‍ഗ്രസിനും ലഭിച്ചു. 346 കോടി ബിജെപിക്കും 121 കോടി കോണ്‍ഗ്രസിനും ലഭിച്ചു.

വേദാന്ത ലിമിറ്റഡ് ബിജെപിക്ക് 226 കോടിയും കോണ്‍ഗ്രസിന് 104 കോടിയും സംഭാവനയായി നല്‍കി. ഹാല്‍ദിയ എനർജി തൃണമൂല്‍ കോണ്‍ഗ്രസിന് 281 കോടി രൂപയും രൂപയും ബിജെപിക്ക് 81 കോടിയും സംഭാവനകളായി. മേല്‍ പറഞ്ഞ കണക്കുകള്‍ തെരഞ്ഞെടപ്പ് കമ്മീഷൻ പുറത്ത് വിട്ട വിവരങ്ങളുടെ പ്രാഥമിക വിശകലനം മാത്രമാണ്. (കൂടുതല്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.)

അതേസമയം; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (എസ്ബിഐ) കൈമാറിയ ആല്‍ഫ ന്യൂമറിക് നമ്ബറുകളും സീരിയല്‍ നമ്ബറുകളുമടക്കമുള്ള വിവരങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത് . എസ്ബിഐ നല്‍കിയവിവരങ്ങള്‍ കമ്മിഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സീരിയല്‍ ബോണ്ടിൻ്റെ സീരിയല്‍ നമ്ബർ ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തില്‍ 48 ശതമാനം ബോണ്ട് കൈപ്പറ്റിയ ബിജെപിക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നത്. അത് ശരിവക്കുന്ന വിവരങ്ങളാണ്പ്രാഥമിക വിശകലനത്തില്‍ പുറത്തു വരുന്നത്. വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്തു. ഇലക്‌ട്രല്‍ ബോണ്ടിലെ നിർണ്ണായക വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള അറസ്റ്റ് നടപടികളില്‍ ദുരൂഹതയുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. രാജ്യത്തിൻ്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ ആരോപിക്കുന്നത് ‘

ഇലക്‌ട്രല്‍ ബോണ്ടിന്റെ ആല്‍ഫ ന്യൂമെറിക്കല്‍ നമ്ബറുകളും, സീരിയല്‍ നമ്ബറുകളും ഉള്‍പ്പെടെ എല്ലാ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്ബിഐ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോടതി പറഞ്ഞാലേ വിവരങ്ങള്‍ വെളിപ്പെടുത്തൂയെന്ന സമീപനം ശരിയല്ലെന്നും എസ്ബിഐയില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ എല്ലാ വിവരങ്ങളും കൈമാറത്ത എസ്ബിഐ നടപടിയെ സുപ്രിംകോടതി അതിരൂക്ഷമായി വിമർശിക്കുകയും വ്യാഴാഴ്ച 5 മണിക്ക് വിവരങ്ങള്‍ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഇലക്‌ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും മറച്ചു വച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ എസ്ബിഐ ചെയർമാൻ കോടതില്‍ വ്യക്തമാക്കി. എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നും ബാങ്ക് ഇന്ന് കോടതിയെ അറിയിച്ചിരുന്നു.

STORY HIGHLIGHTS:BJP is ahead in preliminary analysis of electoral bond data

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker