IndiaKeralaNews

ഷാർജ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് വ്യാപകം; ഇരയാകുന്നത് കേരള-തമിഴ്നാട് സ്വദേശികൾ

ഷാർജ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് വ്യാപകം; ഇരയാകുന്നത് കേരള-തമിഴ്നാട് സ്വദേശികൾ 

കൊച്ചി: ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നും യൂറോപ്പ്, യു.കെ. ആസ്തേലിയ, ശ്രീലങ്ക, മലേഷ്യ,  എന്നിവടങ്ങളിലേക്ക് ഷാർജ കേന്ദ്രികരിച്ചു മനുഷ്യക്കടത്ത് വ്യാപകമാകുന്നു. ഇന്ത്യയിലെ എംബസ്സികളിലും, കോൺസിലറ്റുകളിലും, വിസ നിഷേധിക്കുന്നവരെ സന്ദർശന വിസയിൽ ഷാർജ-ദുബായ് എന്നിവിടങ്ങളിൽ എത്തിച്ചു ഏജന്റുമാർ അവരുടെ പേരിൽ പേരിൽ രജിസ്റ്റർ ചെയ്ത യു.എ.യിലെ ഏതെങ്കിലും ഒരു കമ്പനിയിൽ നിന്നും വിസ എടുത്തതിന് ശേഷം  യൂറോപ്പ്, യു.കെ, ആസ്തേലിയ, ശ്രീലങ്ക, മലേഷ്യ, തുടങ്ങി രാജ്യങ്ങളിലെ യു.എ.ഇ.യിലെ എംബസി, കോൺസിലേറ്റ്  വഴി വിസയുണ്ടാക്കിയാണ് മനുഷ്യക്കടത്ത് നടത്തുന്നത്.

കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി ആളുകളാണ് ദിവസവും ഇതിനായി ദുബായ്,ഷാർജ വിമാനത്താവളം വഴിയെത്തുന്നത്. ലക്ഷക്കണക്കിന് രൂപ പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. ഒരാളിൽ നിന്നും ഏകദേശം 15 ലക്ഷം  രൂപവരെയാണ്  ഈടാക്കുന്നത്. ഇവരുടെ തട്ടിപ്പ് മനസിലാക്കി നിരവധി ആളുകൾ ഷാർജയിൽ വന്നിട്ട് തിരികെ നാട്ടിലേക്ക് പോയിട്ടുണ്ട്. എന്നാൽ ഇവർ ഏജന്റിന്റിനു കൊടുത്ത പണം തിരികെ നൽകാറില്ല. യു.എ.ഇ.യിലെ റിക്രൂട്മെന്റ് ഏജൻസി ലൈസൻസില്ലാത്ത സ്ത്രീകൾ ഉൾപ്പടെയുള്ള മലയാളി ഏജന്റുമാരാണ് ഈ തട്ടിപ്പിന് പിന്നിൽ.

തമിഴ്നാട്ടിലെയും, കേരളത്തിലെയും, ചില കോളേജുകൾ വഴിയാണ് റിക്രൂട്മെന്റ് നടക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, മധുരൈ, കോയമ്പത്തൂർ, ബാംഗ്ലൂർ, മുംബൈ, എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും ആളുകൾ ലക്ഷങ്ങൾ നൽകി ഷാർജയിലെത്തുന്നത്. തട്ടിപ്പിനിയയാകുന്നവർ ഷാർജയിലെ വിവിധ സാമൂഹിക പ്രവർത്തകരെ സമീപിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകമറിഞ്ഞത്‌. ഷാർജ പോലീസിലും, കോൺസിലറ്റിലും, എംബസ്സികളിലും പരാതിയും നൽകിയിട്ടുണ്ട്.

STORY HIGHLIGHTS:Human trafficking rampant centered in Sharjah;  The victims are natives of Kerala and Tamil Nadu

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker