ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.
ഡൽഹി :ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.
ഈ വിവരങ്ങള്‍ 2019 ഏപ്രില്‍ 12 ന് മുമ്ബ് നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോർട്ട്. 2019 ഏപ്രില്‍ 12 ന് ശേഷം നല്‍കിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തീയതികള്‍ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ പുറത്തുവിട്ടത്. ഏറ്റവും പുതിയ വിവരങ്ങളില്‍ ബോണ്ട് തീയതി, ബോണ്ട് നമ്ബർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ശാഖ, തീയതി, ക്രെഡിറ്റ് തീയതി എന്നീ വിവരങ്ങളാണ് ഉള്ളത്.
2019 ഏപ്രിലില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വിവരമാണിത്. ഇത് രഹസ്യമായി സൂക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മുദ്രവച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.
ശനിയാഴ്ച, മുദ്രവച്ച കവറില്‍ സമർപ്പിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനു തിരികെ നല്‍കിയിരുന്നു. ഈ വിശദാംശങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. https://www(dot)eci(dot)gov(dot)in/candidate-politicalparty എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്
STORY HIGHLIGHTS:The Election Commission has released new information on electoral bonds.