തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ് ഗ്യാരണ്ടി എന്ന പേരിലുള്ള എട്ടിന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
ആരോഗ്യം അവകാശം എന്ന ചട്ടം കൊണ്ടുവരും, മിനിമം വരുമാനം 400 രൂപയാക്കി ഉയര്‍ത്തും, യുവതീയുവാക്കള്‍ക്ക് തൊഴില്‍ ഗ്യാരന്റി പദ്ധതി, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി, തൊഴിലാളി വിരുദ്ധമായ നിയമങ്ങള്‍ പുനഃപരിശോധിക്കും.
ജാതി സെന്‍സസ് ഉറപ്പ് നല്‍കും, പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണപരിധി എടുത്ത് കളയും, ആദിവാസി വനസുരക്ഷാ നിയമങ്ങള്‍ സംരക്ഷിക്കും എന്നീ എട്ടിന പദ്ധതികള്‍ ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപിച്ചത്.
STORY HIGHLIGHTS:Congress has announced eight welfare schemes called Shramik Nyay Guarantee for workers.