KeralaNews

ഒരു ലക്ഷത്തില്‍ കൂടുതല്‍ പിൻവലിക്കുന്ന അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യണം:കളക്ടറുടെ സുപ്രധാന നിര്‍ദ്ദേശം

കോഴിക്കോട് :ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് ദിവസവും റിപ്പോർട്ട് നല്‍കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസർ അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദ്ദേശാനുസരണമാണിത്.

കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രത്യേകിച്ച്‌ സജീവമല്ലാത്ത അക്കൗണ്ടുകളില്‍ അസ്വഭാവികമായും സംശയിക്കത്തക്ക രീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം, പിൻവലിക്കല്‍, ഒരു അക്കൗണ്ടില്‍ നിന്ന് ആർ.ടി.ജി.എസ് വഴി അസ്വഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറല്‍, സ്ഥാനാർത്ഥി സത്യവാങ്മൂലത്തില്‍ പറഞ്ഞ സ്വന്തമോ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍, പിൻവലിക്കല്‍, രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കല്‍, പിൻവലിക്കല്‍, തിരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകള്‍ എന്നിവയാണ് ദിവസേനയുള്ള റിപ്പോർട്ടില്‍ വ്യക്തമാക്കേണ്ടത്.

STORY HIGHLIGHTS:Accounts withdrawing more than 1 lakh should be reported: Collector’s important instruction

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker