ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു,.
അദാനി, റിലൈൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല
എസ്ബിഐ നൽകിയ വിവരങ്ങളാണ് സുപ്രീംകോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചത്
ദില്ലി : സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്ബിഐ നൽകിയ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഒന്നാം ഭാഗത്തിൽ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടേയും വിവരങ്ങളാണുളളത്. അദാനി, റിലയൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല. ഐടിസി എയർടെൽ, സൺഫാർമ, ഇൻഡിഗോ, എംആർഎഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, DLF, അംബുജാ സിമന്റ്സ്, നവയുഗ തുടങ്ങിയ കമ്പനികളുടെ പേരുകൾ ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച ലിസ്റ്റിലുണ്ട്. ഇലക്ട്രറല്‍ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടി ബിജെപിയാണ്.
വാക്സിൻ കമ്പനിയായ ഭാരത് ബയോടെകും ബോണ്ടുകള്‍ വാങ്ങി കോടികള്‍ സംഭാവന നല്‍കി. നിരവധി ഖനി കമ്പനികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടിലൂടെ സംഭാവന നല്‍കി. സാൻറിയാഗോ മാര്‍ട്ടിന്‍റ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് ഹോട്ടല്‍ സർവീസസ് ആയിരം കോടിയലധികം രൂപയുടെ ബോണ്ടുകള്‍ വാങ്ങികൂട്ടി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകി. ഡോ. റെഡ്ഡീസ് തുടങ്ങിയ ഫാർമ കമ്പനികളും ബോണ്ടുകൾ വാങ്ങി സംഭാവന നൽകിയിട്ടുണ്ട്.
മേഘ എഞ്ചിനീയറിങ് ആന്‍റ് ഇൻഫ്രാസ്ക്ചർ ലിമിറ്റഡ് 980 കോടിയുടെ ബോണ്ടുകൾ വാങ്ങി. സാൻറിയാഗോ മാർട്ടിന്‍റെ കമ്പനിക്കെതിരെ ഇഡി നടപടിയുണ്ടായിരുന്നു. മേഘ എഞ്ചിനീയറിങെനിതിരെ ആദായ നികുതി വകുപ്പ് നടപടിയുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളില്‍ സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനിയാണ് മുന്നിൽ.
എസ്.ബി.ഐ കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു.
STORY HIGHLIGHTS:Electoral bond information has been published by the Election Commission.