IndiaNews

ബസിന്റെ ചവിട്ടുപടിയിൽ നിന്നുള്ള യാത്രയ്ക്കിടെ റോഡിലേക്ക് തെറിച്ച് വീണു; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: സ്വകാര്യ ബസിൻ്റെ ചവിട്ടുപടിയിൽ നിന്നുള്ള യാത്രയ്ക്കിടെ റോഡിലേക്ക് വീണ നാല് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ചെങ്കൽപ്പെട്ട് ജില്ലയിൽ തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയപാതയിലാണ് അപകടമുണ്ടായത്. മോനിഷ്, കമലേഷ്, ധനുഷ്, രഞ്ജിത്ത് എന്നിവരാണ് മരണപ്പെട്ടത്.മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ വിദ്യാർഥികൾ അപകട സ്ഥലത്ത് വെച്ചും, രഞ്ജിത്ത് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ബസ്, ലോറിയെ മറികടക്കുന്നതിനിടെ പടിയിൽ നിന്ന വിദ്യാർഥികൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ മേൽ പിന്നാലെ വന്ന കണ്ടെയ്‌നർ ലോറി കയറിയിറങ്ങിയാണ് ദുരന്തം. ബസിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരുക്കേറ്റു.

STORY HIGHLIGHTS:tripped and fell onto the road while traveling from the step of the bus; Tragic end for four students

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker