NewsWorld

ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്‌നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭര്‍ത്താവ്

ന്യൂയോർക്ക്: പലപ്പോഴും വിവാഹമോചനക്കേസുകളിൽ നഷ്ടപരിഹാരം ഒരു പ്രധാന ഘടകം തന്നെയാണ്. ന്യൂയോർക്കിൽ നിന്ന് അത്തരമൊരു വ്യത്യസ്‌തമായ വാർത്തയാണ് പുറത്ത് വരുന്നത്.

സംഭവം ഇങ്ങനെ… ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ എന്നയാൾ നേരത്തെ തന്റെറെ ഭാര്യയ്ക്ക് ഒരു കിഡ്‌നി നൽകിയിരുന്നു. 2001-ൽ രണ്ട് കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ ഭാര്യ ഡോണൽ ബാറ്റിസ്റ്റയ്ക്ക് തന്റെ കിഡ്നി നൽകിയത്.

ഡോണൽ നഴ്സസായി പരിശീലനം നേടുന്ന ആശുപത്രിയിൽ വച്ചായിരുന്നു ഇവർ ഇരുവരും കണ്ടുമുട്ടിയത്. 1990 -ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, കിഡ്‌നി നൽകി നാല് വർഷം കഴിഞ്ഞപ്പോൾ, 2005 -ൽ ഡോണൽ ഡോ. ബാറ്റിസ്റ്റയോട് വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചന നടപടികൾ നാല് വർഷത്തിലധികം നീണ്ടുപോയി. ശേഷം 2009 -ൽ കോടതി വിവാഹമോചനം അനുവദിച്ചു.

തുടർന്ന് ബാറ്റിസ്റ്റ നഷ്ടപരിഹാരത്തിന് വേണ്ടി കേസ്

കൊടുത്തു. ഒന്നുകിൽ താൻ നൽകിയ കിഡ്‌നി തിരിച്ചു

തരണം. അല്ലെങ്കിൽ 12 കോടി രൂപ തരണം

ഇതായിരുന്നു ഇയാൾ തൻ്റെ മുൻഭാര്യയോട്

ആവശ്യപ്പെട്ടത്. തൻ്റെ ഭാര്യ തന്റെ മൂന്ന് കുട്ടികളെ

കാണാൻ പോലും മാസങ്ങളോളം തന്നെ അനുവദിച്ചില്ല

എന്നും പരാതിയിൽ പറയുന്നു. ഇനി എനിക്ക് മറ്റ്

വഴികളില്ല, അതിനാലാണ് താൻ കിഡ്‌നിയോ പണമോ

ചോദിച്ചത് എന്നും ഡോക്‌ടർ ബാറ്റിസ്റ്റ പറഞ്ഞു.

STORY HIGHLIGHTS:Husband asked for kidney donated to wife during divorce

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker