Foods

പാനൂർ പൂക്കോത്ത് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മെഗാ ബിരിയാണി ചാലഞ്ച് ഒരു വിസ്മയമായി.

ചരിത്രം; വിസ്മയം
ഈ ബിരിയാണി ചാലഞ്ച്

കൂത്തുപറമ്പ് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ആരംഭിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പൈസസ് സ്റ്റിംസ് വില്ലേജിൻ്റെ ധനശേഖരണാർത്ഥം പാനൂർ പൂക്കോത്ത് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മെഗാ ബിരിയാണി ചാലഞ്ച് ഒരു വിസ്മയമായി.

മണ്ഡലത്തിലെ 52800 പേർ രജിസ്റ്റർ ചെയ്ത, അത്രയും പേരുടെ വസതികളിൽ ബിരിയാണി എത്തിച്ചു കൊടുക്കുന്ന മെഗാ ചലഞ്ചിനാണ് മണ്ഡലം കമ്മറ്റി നേതൃത്വം കൊടുക്കുന്നത്.

7500 കോഴി, 600 ചാക്ക് അരി അതിനനുസരിച്ച മറ്റു സാധനങ്ങൾ എല്ലാം 150 ചെമ്പുകളിലായി ഇവിടെ പാചകം ചെയ്യുകയാണ്.52000 കണ്ടയിനറുകളിൽ നൂറോളം വനിതകൾ രാവിലെ മുതൽ  സ്റ്റിക്കറുകൾ പതിക്കുന്നു. തൊട്ടടുത്ത് ചിക്കൻ മുറിച്ചും വെട്ടിയും ചെമ്പുകളിൽ നിറച്ചും അത്ര തന്നെ പാചകക്കാർ. പുറത്ത് സേവന സന്നദ്ധരായി 350 വളണ്ടിയർമാർ. പഞ്ചായത്തുകളിൽ നിന്ന് ശേഖരിച്ച ലോഡുകണക്കിന് വിറകുകൾ, ഫണ്ട് ഏല്പിക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി പണക്കാരും സാധാരണക്കാരുമായ നൂറുകണക്കിന് പ്രവർത്തകൻമാർ.

രാത്രി പത്ത് മണിക്ക് സംസ്ഥാന മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ പി.കെ. അബ്ദുല്ല സാഹിബ് തിരികൊളുത്തിയതോടുകൂടി പാചകം ആരംഭിച്ചു. പുലർച്ചെ നാല് മണിയോടെ 24 വീതം കണ്ടയിനറുകളടങ്ങുന്ന 2250 ലധികം പെട്ടികളിലായി ബിരിയാണി പായ്ക്ക് ചെയ്ത് പത്ത് മണിക്ക് 52800 വീടുകളിൽ എത്തിക്കുന്നതോടെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന് തിരശ്ശീല വീഴും.



ഒരു നാട് മുഴുവൻ ഇന്ന് രാത്രി ഉറങ്ങാതെ പണിയെടുക്കുകയാണ്. മണ്ഡലം ലീഗ് പ്രസിഡണ്ട് പി.പി.എ. സലാം, ജനറൽ സെക്രട്ടരി പി.കെ. ശാഹുൽ ഹമീദ്, ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, സെക്രട്ടരി മുസ്തഫ ചെണ്ടയാട്, മുനിസിപ്പൽ ചെയർമാൻ വി.നാസർ മാസ്റ്റർ എന്നിവരെല്ലാം കുടുംബ സമേതം ഈ പന്തലിലുണ്ട്. എല്ലാത്തിനും മുന്നിൽ കാരണവരെപ്പോലെ അഭിവന്ദ്യനായ പി.കെ.യും!
ജില്ലാ ജനറൽ സെക്രട്ടരി കെ.ടി. സഹദുല്ലയോടൊപ്പം രാത്രി 9 മണിക്കാണ് പന്തലിൽ എത്തിയത്. വിസ്മയ കാഴ്ചകൾ കണ്ടുതീരാതെ,മന:മില്ലാ മനസ്സോടെ ഞങ്ങൾ മടങ്ങുന്നു, രാത്രി 11 മണിക്ക്.

ഇതൊരു ചരിത്രമായിരിക്കും;വിസ്മയവും.

അഡ്വ. അബ്ദുൽ കരീം ചേലേരി
പ്രസിഡണ്ട്
IUML Kannur DC

STORY HIGHLIGHTS:Mega Biryani Challenge organized by Panur Pookoth Mandal Committee turned out to be a surprise.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker