KeralaNews

സ്വര്‍ണവള ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം പറന്നു

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മകളുടെ സ്വർണ്ണ വള നഷ്ടപ്പെട്ടു പോയെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് കുറിപ്പ്.

കുട്ടിക്ക് കളിക്കാനായി വാങ്ങിയ ഹൈഡ്രർ ബലൂണിനൊപ്പമാണ് സ്വർണ്ണ വള നഷ്ടപ്പട്ടത്. അബദ്ധത്തില്‍ വള ഊരുകയും ബലൂണ്‍ പറന്ന് പോവുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ മകളുടെ സ്വർണ്ണവളയാണ് നഷ്ടപ്പെട്ടത്. വെയർ ഇൻ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉണ്ണികൃഷ്ണൻ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

Hi WIT,
ആറ്റുകാല്‍ ക്ഷേത്ര പരിസരത്തു വച്ചു 24/02/2024 രാത്രി ഒൻപത് മണിക്ക് എന്റെ മോള്‍ടെ (2.5 വയസ്സ് ) കൈയില്‍ ഉണ്ടായിരുന്ന വിമാനത്തിന്‍റെ ഷേപ്പ് ഉള്ള ഹൈഡ്രജൻ ബലൂണ്‍ കൈ വിട്ടു പോവുകയും ചരട് കെട്ടിയിരുന്ന സ്വർണ വള അതിനോടൊപ്പം ഉയർന്നു പോവുകയും നഷ്ടപ്പെടുകയും ചെയ്തു. കണ്ടു കിട്ടുന്നവർ ഈ നമ്ബർ 9745528394, അല്ലെങ്കില്‍ ആറ്റുകാല്‍ ക്ഷേത്ര പരിസരത്തുള്ള പോലീസ് കണ്ട്രോള്‍ റൂമിലോ ബന്ധപ്പെടുക.

STORY HIGHLIGHTS:The gold bangle flew along with the hydrogen balloon during the goat pongal

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker