IndiaNews

കേന്ദ്രഏജൻസികൾ റെയ്ഡ് കാട്ടി വിരട്ടി ; 30 കമ്പനി ബിജെപിക്ക്‌ നൽകിയത്‌ 335 കോടി



കേന്ദ്രഏജൻസികൾ റെയ്ഡ് കാട്ടി വിരട്ടി ; 30 കമ്പനി ബിജെപിക്ക്‌ നൽകിയത്‌ 335 കോടി

കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്ത് വിവിധ കമ്പനികളിൽ നിന്നും ബിജെപി വൻതുക സംഭാവനകൾ പിരിച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്‌. 2018–2019 മുതൽ 2022–2023 വരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്റെയും (ഇഡി) ആദായനികുതിവകുപ്പിന്റെയും നടപടികൾ നേരിട്ട 30 കമ്പനികൾ 335 കോടി രൂപ ബിജെപിക്ക്‌ സംഭാവനകൾ നൽകിയതിന്റെ വിശദാംശങ്ങൾ വാർത്താപോർട്ടലുകളായ ‘ന്യൂസ്‌ ലോണ്ടറി’യും ‘ന്യൂസ്‌മിനിറ്റും’ പുറത്തുവിട്ടു.

ഇതിൽ 23 കമ്പനികൾ 2014 മുതൽ കേന്ദ്രഏജൻസികളുടെ നടപടികൾ നേരിടുന്നതുവരെ  ബിജെപിക്ക്‌ ഒരു രൂപ പോലും സംഭാവന നൽകിയിരുന്നില്ല. കേന്ദ്രഏജൻസികളുടെ സന്ദർശനമുണ്ടായി നാല്‌ മാസത്തിനുള്ളിൽ നാല്‌ കമ്പനികൾ 9.05 കോടി ബിജെപിക്ക്‌ കൈമാറി. പാർടിക്ക്‌ നേരത്തെ സംഭാവനകൾ നൽകിയിരുന്ന ആറ്‌ കമ്പനികൾ കേന്ദ്രഏജൻസികളുടെ തെരച്ചിലുകൾക്ക്‌ പിന്നാലെ കൂടുതൽ വലിയ തുകകൾ സംഭാവനകൾ നൽകി. മുൻവർഷങ്ങളിൽ ബിജെപിക്ക്‌ സംഭാവനകൾ നൽകുകയും ഒരു വർഷം സംഭാവനകൾ നൽകാതിരിക്കുകയും ചെയ്‌ത ആറ്‌ കമ്പനികൾക്ക്‌ നേരെയും കേന്ദ്രഏജൻസികളുടെ നടപടിയുണ്ടായി. സംഭാവനകൾ നൽകിയ 30 കമ്പനികളിൽ മൂന്ന്‌ കമ്പനികൾക്ക്‌ കേന്ദ്രസർക്കാർ അനർഹമായ ആനുകൂല്യങ്ങൾ ചെയ്‌തുകൊടുത്തതായി പരാതികൾ നിലവിലുണ്ട്‌. 

അഞ്ചുവർഷകാലത്തെ തെരഞ്ഞെടുപ്പ്‌ കമീഷൻ രേഖകളും കമ്പനികളുടെ ധനകാര്യപ്രസ്‌താവനകളും മറ്റും പരിശോധിച്ചാണ്‌ ന്യൂസ്‌മിനിറ്റ്‌,ന്യൂസ്‌ ലോണ്ടറി സംഘം കേന്ദ്രഏജൻസികളെ കാണിച്ച്‌ ഭയപ്പെടുത്തിയുള്ള പിരിവിന്റെ വിശദാംശങ്ങൾ ഉൾകൊള്ളുന്ന റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. തമിഴ്‌നാട്‌, കർണാടകം, തെലങ്കാന, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ കമ്പനികളാണ്‌ ബിജെപിക്ക്‌ സംഭാവനകൾ നൽകിയത്‌. ഒരു കോടിയിലധികം സംഭാവന നൽകിയ പാർടികളുടെ വിവരങ്ങളാണ്‌ മാധ്യമസംഘം പരിശോധിച്ചത്‌.

ചില സ്ഥാപനങ്ങൾ റെയ്‌ഡ്‌ നടക്കുമ്പോൾ ബിജെപിക്ക്‌ സംഭാവന നൽകിയിട്ടുണ്ട്‌. ചിലരാകട്ടെ മറ്റ്‌ കമ്പനികളിൽ റെയ്‌ഡ്‌ നടക്കുമ്പോൾ തന്നെ സംഭാവന കൈമാറിയിട്ടുണ്ട്‌. സംഭാവനകൾ നൽകിയതിന്‌ പിന്നാലെ ചില കമ്പനികൾക്ക്‌ എതിരായ നീക്കങ്ങൾ കേന്ദ്രഏജൻസികൾ ഉപേക്ഷിച്ചു. അതേസമയം, ചില കമ്പനികൾക്ക്‌ എതിരായ നടപടികൾ തുടരുന്നുണ്ട്‌.

ബിജെപിയുടെ മുഖ്യവരുമാനസ്രോതസുകളിൽ ഒന്നായ ഇലക്‌ട്രൽബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി സുപ്രീംകോടതി ദിവസങ്ങൾക്ക്‌ മുമ്പ്‌ റദ്ദാക്കിയിരുന്നു.

2022–-2023 വർഷത്തിൽ മാത്രം 1300 കോടിയാണ്‌ ഇലക്‌ട്രൽബോണ്ട്‌ മുഖേന ബിജെപി സമാഹരിച്ചത്‌. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ബിജെപിക്ക്‌ ലഭിച്ച മൊത്തം സംഭാവനയിൽ 57 ശതമാനവും ഇലക്‌ട്രൽബോണ്ടുകൾ വഴിയായിരുന്നു. ഇലക്‌ട്രൽട്രസ്‌റ്റുകൾ വഴിയും ബിജെപി വൻതുക സമാഹരിച്ചിട്ടുണ്ട്‌. കഴിഞ്ഞ 10വർഷത്തിനിടെ വിവിധ ഇലക്ട്രൽ ട്രസ്‌റ്റുകൾ വഴി ബിജെപി 1,893 കോടിയാണ് സമാഹരിച്ചത്.

ഇഡിയെയും സിബിഐയെയും ഉപയോഗിച്ച്‌ ജനാധിപത്യസർക്കാരുകളെ അട്ടിമറിക്കുന്നതിന്‌ പുറമേ     ഭീഷണിപ്പെടുത്തി പണംതട്ടുന്ന കലയിലും മോദി–-ഷാ സർക്കാർ  വിദഗ്‌ധരാണെന്ന്‌ തെളിയിക്കുന്നതാണെന്ന്‌ പുതിയ വെളിപ്പെടുത്തലുകൾ

STORY HIGHLIGHTS:Central agencies conducted raids;  30 companies gave 335 crores to BJP

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker