EntertainmentNews

ശൈത്താന്‍ ട്രെയിലര്‍ പുറത്ത്.

അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ശൈത്താന്‍ ട്രെയിലര്‍ പുറത്ത്. ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മാധവന്‍ എത്തുന്നത്.

ബ്ലാക് മാജിക്കിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭാര്യ ഭര്‍ത്താക്കന്മാരായാണ് അജയ് ദേവ്ഗണും ജ്യോതികയും എത്തുന്നത്. ഇവരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി മാധവന്റെ കഥാപാത്രം എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണദേവ് യാഗ്നിക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘വശി’ന്റെ റീമേക്ക് ആണ് ശൈത്താന്‍. വശ് സിനിമയില്‍ പ്രധാന കഥാപാത്രമായെത്തിയ ജാന്‍കി ബോധിവാല തന്നെയാണ് ഹിന്ദിയിലും ആ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത്.

കൃഷ്ണദേവ് യാഗ്നിക്കിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സുധാകര്‍ റെഡ്ഡി. സംഗീതം അമിത് ത്രിവേദി. എഡിറ്റിങ് സന്ദീപ് ഫ്രാന്‍സിസ്. ജിയോ സ്റ്റുഡിയോസും ദേവ്ഗണ്‍ ഫിലിസും ചേര്‍ന്നാണ് നിര്‍മാണം. മാര്‍ച്ച് എട്ടിന് ശൈത്താന്‍ തിയറ്ററുകളിലെത്തും.

STORY HIGHLIGHTS:Shaitan trailer is out.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker