IndiaNews

ജോയി ആലുക്കാസിൽ നിന്നും 75 ലക്ഷത്തിന്റെ മോതിരം തട്ടിയ കള്ളനെ തപ്പി പൊലീസ്

ബംഗളൂരു: ഫെബ്രുവരി 18 ന് സെൻട്രൽ ബെംഗളൂരുവിലെ ജോയ്ആലുക്കാസ് ജ്വല്ലറി ഷോറൂമിൽ നിന്ന് 75 ലക്ഷം രൂപ വിലമതിക്കുന്ന സോളിറ്റയർ ഡയമണ്ട് മോതിരം മോഷ്ടിച്ച കള്ളനായി പൊലീസിന്റെ തിരച്ചിൽ ഊർജ്ജിതം. വ്യാജ മോതിരം ഉപയോഗിച്ച് അതിസമർത്ഥമായ രീതിയിൽ ജ്വല്ലറി ജീവനക്കാരെ കബളിപ്പച്ചത് ഒരു താടിക്കാരനായ വയോധികനാണെന്നാണ് സൂചന.

ഫെബ്രുവരി 20 ന് ഷോറൂം മാനേജർ ഷിബിൻ വി എം
നൽകിയ പരാതിയെ തുടർന്നാണ് പൊലീസ്
അന്വേഷണം ആരംഭിച്ചത്. ഷോറൂമിൽ നടത്തിയ
ഇൻവെന്ററി പരിശോധനയിലാണ് സോളിറ്റയർ ഡയമണ്ട്
മോതിരത്തിന് പകരം വ്യാജ ഡയമണ്ട് മോതിരം
കണ്ടെത്തിയത്. ഫെബ്രുവരി 18ന് ഇടപാടുകാരന്റെ
വേഷത്തിൽ കടയിലെത്തിയ വയോധികൻ സോളിറ്റയർ
ഡയമണ്ട് മോതിരത്തിൽ താൽപര്യം കാണിച്ചെങ്കിലും
വാങ്ങിയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളുടെ
സഹായത്തോടെ ജ്വല്ലറി അധികൃതർ നടത്തിയ
അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മോഷ്ടാവ് വ്യാജ ഡയമണ്ട് മോതിരം വെച്ച ശേഷം യഥാർത്ഥ മോതിരം മാറ്റിയെടുത്തതാണെന്നാണ് ജ്വല്ലറി അധികൃതരുടെ ആഭ്യന്തര അന്വേഷണത്തിലൂടെയുള്ള നിഗമനം. ഫെബ്രുവരി 17, 18 തീയതികളിൽ കിഴക്കൻ ബംഗളൂരുവിലെ ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഇയാൾ എത്തിയിരുന്നതായും സംശയിക്കുന്നു. എന്നാൽ അവിടെ പ്രത്യേക സോളിറ്റയർ ഡയമണ്ട് മോതിരം സ്റ്റോക്ക് ഇല്ലാത്തതിനാൽ തട്ടിപ്പ് നടത്താൻ സാധിച്ചില്ലെന്നും ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി 18ന് വൈകിട്ട് ആറ് മണിയോടെയാണ് ഇയാൾ ഷോറൂമിലെത്തിയതെന്ന് സെൻട്രൽ ബെംഗളൂരു പൊലീസ് സ്റ്റേഷനിൽ ജ്വല്ലറി അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. സോളിറ്റയർ ഡയമണ്ട് മോതിരം വാങ്ങാൻ ആഗ്രഹിക്കുന്ന ഇടപാടുകാരനെ സഹായിക്കാൻ ജിമ്മി റോയ് എന്ന സ്റ്റോർ ജീവനക്കാരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

സ്റ്റോർ ജീവനക്കാരൻ പല പല ഡിസൈനുകൾ കാണിച്ചെങ്കിലും, സംശയിക്കപ്പെടുന്നയാൾ തൃപ്തനാകാതെ കൂടുതൽ ഡിസൈനുകൾ കാണാൻ ആവശ്യപ്പെടുകയായിരുന്നു. കൂടുതൽ ഡിസൈനുകൾ പുറത്തെടുക്കാൻ സ്റ്റോർ ജീവനക്കാരൻ പിന്മാറിയപ്പോൾ സോളിറ്റയർ ഡയമണ്ട് മോതിരം ഇയാൾ മാറ്റിയതായാണ് ഷോറൂം മാനേജരുടെ പരാതിയിൽ പറയുന്നത്. കുറച്ച് സമയത്തിന് ശേഷം, സ്റ്റോർ ജീവനക്കാരൻ ഇടപാടുകാരന്റെ ആധാർ, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ വിശദാംശങ്ങൾ തേടി. ഈ സമയത്ത്, യഥാർത്ഥ ഡയമണ്ട് മോതിരവുമായി വ്യക്തി കടയിൽ നിന്നും കടന്നുകളയുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പിറ്റേന്ന് ജീവനക്കാർ സാധനസാമഗ്രികൾ പരിശോധിച്ചപ്പോഴാണ് വ്യാജ ഡയമണ്ട് മോതിരം കണ്ടെത്തിയത്. തട്ടിപ്പിനായി ഇയാൾ മറ്റ് ഷോറൂമുകളിൽ എത്തിയിട്ടുണ്ടോ എന്നറിയാൻ ബെംഗളൂരുവിലും പരിസരത്തുമുള്ള മറ്റ് ഷോറൂമുകളിൽ പരിശോധിച്ച് ആളെ തിരിച്ചറിയാൻ ശ്രമിച്ചു. ഇതിലൂടെയാണ് ഫെബ്രുവരി 17ന് വൈകിട്ട് 5.30ന് മാറത്തഹള്ളി ഷോറൂമിലും 18ന് ഉച്ചയ്ക്ക് 2ന് കമ്മനഹള്ളി ഷോറൂമിലും വിലകൂടിയ സോളിറ്റയർ ഡയമണ്ട് മോതിരം വാങ്ങാൻ ഇയാൾ എത്തിയിരുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHTS:Police nabs thief who stole ring worth 75 lakhs from Joy Alukas in Bengaluru

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker