IndiaNewsTech

എക്സിലെ ചില അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തത് കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചെന്ന് എക്സ്.

ഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ ചില അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്തത് കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചെന്ന് എക്സ്.

സർക്കാർ ഉത്തരവ് പ്രകാരം പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്‌തെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടിയോട് വിയോജിക്കുന്നെന്നും എക്സ് വ്യക്തമാക്കി. ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സർക്കാർ നിർദേശപ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് പിൻവലിച്ചിരുന്നു.

ഉത്തരവ് പ്രസിദ്ധപ്പെടുത്താൻ നിയമതടസങ്ങള്‍ ഉണ്ടെന്നും എന്നാല്‍ വിവരം ജനങ്ങളെ അറിയിക്കേണ്ടത് സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും അനിവാര്യമായത് കൊണ്ടാണ് വെളിപ്പെടുത്തുന്നതെന്നും എക്സ് പോസ്റ്റിലൂടെ പറഞ്ഞു. പിൻവലിച്ച അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട് 177ഓളം അക്കൗണ്ടുകളാണ് താത്കാലികമായി നീക്കം ചെയ്തത്. കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയമാണ് നിർദേശം നല്‍കിയത്. കഴിഞ്ഞ കർഷക സമരത്തിന്റെ സമയത്തും ഇത്തരത്തില്‍ അക്കൗണ്ടുകള്‍ പിൻവലിച്ചിരുന്നു.

STORY HIGHLIGHTS:X said that certain accounts and posts on X were removed as per the instructions of the central government.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker