പ്രേമലു കട്ടയ്ക്കുനില്‍ക്കുന്ന പോരാട്ടമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ

‘പ്രേമലു’ പ്രദര്‍ശനത്തിന് എത്തിയത് ഫെബ്രുവരി ഒമ്പതിനാണ്. മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഫെബ്രുവരി പതിനഞ്ചിന് തിയറ്ററുകളില്‍ എത്തി. എന്നാല്‍ കട്ടയ്ക്കുനില്‍ക്കുന്ന പോരാട്ടമാണ് മമ്മൂട്ടി ചിത്രത്തിനെതിരെ പ്രേമലു നടത്തുന്നത്.
ബോക്സ് ഓഫീസീല്‍ 50 കോടിയില്‍ ആദ്യം എത്തി എന്നതു മാത്രമല്ല ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്‍പനയിലും ഒന്നാമത് പ്രേമലു ആണ് എന്നതാണ് പ്രധാന പ്രത്യേകത. പ്രേമലു ഇന്ത്യയില്‍ മാത്രമായി 29 കോടി രൂപയില്‍ അധികം നേടിയാണ് ആഗോള ബോക്സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളില്‍ 50 കോടിയില്‍ എത്തിയത്.
ഭ്രമയുഗമാകട്ടെ ഇന്ത്യയില്‍ നിന്ന് 17.05 കോടിയില്‍ അധികം വിദേശ ബോക്സ് ഓഫീസില്‍ നിന്ന് 17 കോടി രൂപയുമായി ആകെ 34.05 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ബുക്ക് മൈ ഷോയില്‍ പ്രേമലുവിന്റെ ടിക്കറ്റ് 50920 എണ്ണവും ഭ്രമയുഗത്തിന്റേത് 40940 ആണ് വിറ്റത്.
ആഖ്യാനത്തിലെ പുതുമയാണ് നസ്ലെന്‍ നായകനായ സിനിമയുടെ ആകര്‍ഷണമായിരിക്കുന്നത്. മമിതയാണ് നായികയായി എത്തിയിരിക്കുന്നത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം രാഹുല്‍ സദാശിവന്‍ നിര്‍വഹിച്ചപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥും ഉണ്ട്.
STORY HIGHLIGHTS:Premalu is fighting against Mammootty film