NewsTech

യുപിഐ പേമെന്റ്: ഫോണ്‍പേയുടേയും ജിപേയുടേയും ആധിപത്യം നിയന്ത്രിക്കാൻ പാടുപെട്ട് ഇന്ത്യ

ഡൽഹി:: ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന യുപിഐ പേമെന്റ് ശൃംഖലയില് ഗൂഗിള് പേയുടെയും ഫോണ് പേയുടേയും ആധിപത്യം നിയന്ത്രിക്കാന് ഇന്ത്യന് ഭരണകൂടം പാടുപെടുന്നതായി റിപ്പോര്ട്ട്.

യുപിഐ സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനായി ഒരുക്കിയ നിയമം നടപ്പിലാക്കുന്നതില് സര്ക്കാര് ദീര്ഘകാലമായി പ്രതിസന്ധി നേരിടുന്നുവെന്ന് ഓണ്ലൈന് വെബ്സൈറ്റായ ടെക്ക് ക്രഞ്ച് റിപ്പോര്ട്ട് ചെയ്തു.

റിസര്വ് ബാങ്കിന് കീഴിലുള്ള നാഷണല് പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ) ആണ് യുപിഐയുടെ നടത്തിപ്പുകാര്. യുപിഐ രംഗത്തെ സേവനദാതാക്കളുടെ വിപണി വിഹിതം 30 ശതമാനമായി നിയന്ത്രിക്കാനാണ് എന്പിസിഐ ശ്രമിക്കുന്നത്. ഇതിനായി ഗൂഗിള് പേ, ഫോണ് പേ തുടങ്ങിയ സേവനങ്ങളുടെ വിപണി വിഹിതം കുറയ്ക്കേണ്ടതുണ്ട്.

പക്ഷെ അത് എങ്ങനെ നടപ്പാക്കണം എന്ന് അധികൃതര്ക്ക് അറിയില്ലെന്ന് റിപ്പോര്ട്ടില് പറയുന്നു. ഈ രംഗത്തെ മൂന്നാമത്തെ വലിയ കമ്ബനിയായ പേടിഎം ആകട്ടെ ഇപ്പോള് അതിജീവനത്തിനുള്ള ശ്രമത്തിലാണ്.

സേവനദാതാക്കളെ നിയന്ത്രിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുന്നതിന് സാങ്കേതികമായ വെല്ലുവിളികളുണ്ടെന്നാണ് എന്പിസിഐ വിശ്വസിക്കുന്നത്. അത് നടപ്പിലാക്കുന്നതിനുള്ള ആശയങ്ങള് ഏജന്സി അന്വേഷിച്ചുവരികയാണ്.

2024 ഡിസംബര് 31 വരെ ഈ നിയമം നടപ്പിലാക്കില്ലെന്ന് എന്പിസിഐ 2022 ല് പ്രഖ്യാപിച്ചിരുന്നു. എന്നാല് ഇതില് എന്ത് തീരുമാനമായെന്ന് എന്പിസിഐ ഇതുവരെ അറയിച്ചിട്ടില്ല.

അമേരിക്കന് ബഹുരാഷ്ട്ര കമ്ബനിയായ വാള്മാര്ട്ടിന് കീഴിലുള്ള സേവനമാണ് ഫോണ് പേ. ഗൂഗിള് പേ ആകട്ടെ ടെക്ക് ഭീമനായ ഗൂഗിളിന്റെ ഉടമസ്ഥതിയിലുള്ളതും.

ഈ രണ്ട് കമ്ബനികളുടെ ആധിപത്യത്തെ നേരിടാന് പ്രാദേശിക ഫിന്ടെക്ക് കമ്ബനികളെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഒരു പാര്ലമെന്ററി പാനലിന്റെ നിര്ദേശം. ഇതും എന്പിസിഐയ്ക്ക് മുന്നില് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.

ഈ രംഗത്തെ പ്രധാന പ്രാദേശിക സേവനദാതാവായ പേടിഎമ്മിനേട് പേടിഎം പേമെന്റ്സ് ബാങ്കുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള് നിര്ത്തിവെക്കാന് ആവശ്യപ്പെട്ടിരിക്കുകയാണ് റിസര്വ് ബാങ്ക്.

2016 ല് തുടക്കമിട്ട സ്മാര്ഫോയപണ് അധിഷ്ടിത പണമിടപാട് സേവനമായ യുപിഐ രാജ്യത്ത് അതിവേഗമാണ് സ്വീകാര്യത നേടിയത്. രാജ്യത്തെ പണമിടപാട് രീതികളില് അടിമുടി മാറ്റം കൊണ്ടുവരാന് യുപിഐ സംവിധാനത്തിന് സാധിച്ചു.

ഇപ്പോള് 492 ബാങ്കുകളും 7 കോടി കച്ചവടക്കാരും യുപിഐ ശൃംഖലയുടെ ഭാഗമാണ്. 1000 കോടി പ്രതിമാസ ഇടപാടുകളും നടക്കുന്നു.

പേടിഎമ്മിന്റെ വിപണി വിഹിതം നഷ്ടമാവുന്നത് ഗൂഗിള് പേയ്ക്കും, ഫോണ്പേയ്ക്കുമാണ് ഗുണം ചെയ്യുക. നിലവില് ഫോണ്പേയ്ക്ക് 47 ശതമാനവും ഗൂഗിള് പേയ്ക്ക് 36 ശതമാനവുമാണ് വിപണി വിഹിതം.

ഇത് 30 ശതമാനമായി നിയന്ത്രിക്കണമെങ്കില് ഇരു കമ്ബനികളും പുതിയ ഉപഭോക്താക്കളെ ചേര്ക്കുന്നത് നിര്ത്തിവെക്കേണ്ടതായിവരും.

എന്നാല് ഗൂഗിള് പേയും, ഫോണ് പേയും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള നിക്ഷേപങ്ങള് തുടരുകയാണ്.

STORY HIGHLIGHTS:UPI Payments: India struggles to control phonepay and gpay dominance

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker