GulfKeralaU A E

അബുദാബി ബിഗ് ടിക്കറ്റിന്റെ 260-ാമത് സീരിസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസായ 1.5 കോടി ദിർഹം സ്വന്തമാക്കി പ്രവാസി മലയാളി.

അബുദാബി: മലയാളികളടക്കം നിരവധി പേർക്ക് വൻതുകയുടെ ഭാഗ്യസമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 260-ാമത് സീരിസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസായ 1.5 കോടി ദിർഹം (33 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ട് ആണ് സ്വപ്ന വിജയം സ്വന്തമാക്കിയത്.

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ രാജീവിനെ വിളിച്ചു. സമ്മാനം നേടിയ വിവരം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഗ്രാൻഡ് പ്രൈസ് നേടാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഇതൊരു സ്വപ്‌നം പോലെ തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കും എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കൾക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്.

ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്‌മാനായി ജോലി ചെയ്യുന്ന രാജീവ് മൂന്ന് വർഷം മുമ്പാണ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. അന്ന് മുതൽ നറുക്കെടുപ്പുകളിൽ പങ്കെടുക്കാറുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20 പേർക്കൊപ്പമാണ് ഇദ്ദേഹം സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യാനാണ് തീരുമാനമെന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികൾ ചോദിച്ചപ്പോൾ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

തേർഡ് പാർട്ടി പേജുകളും ഗ്രൂപ്പുകളും വഴി ബിഗ് ടിക്കറ്റ് വാങ്ങുന്നവർ അതിൻ്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണമെന്ന് വഞ്ചിതരാകരുതെന്നും ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു. വരുന്ന നറുക്കെടുപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക. ഇന്നത്തെ നറുക്കെടുപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ബിഗ് ടിക്കറ്റ് വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ സന്ദർശിക്കുക.

STORY HIGHLIGHTS:A non-resident Malayali won the grand prize of 1.5 crore dirhams in the 260th series draw of Abu Dhabi Big Ticket.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker