IndiaNews

അനധികൃതമായി കെട്ടിട നിര്‍മ്മാണം ; പെളിക്കാതിരിക്കാൻ ഉള്ളില്‍ മോദി പ്രതിമയുള്ള ക്ഷേത്രം

അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തില്‍ മോദി പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ച്‌ ഗുജറാത്തി വ്യാപാരി.

ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം. മോഹൻലാല്‍ ഗുപ്ത എന്നയാളാണ് കെട്ടിടത്തിന് മുകളില്‍ പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ചത്.

കെട്ടിടത്തില്‍ അനുമതിയില്ലാതെ അധിക നില നിർമ്മിച്ചിരുന്നു. ഇതിനെതിരെ കെട്ടിടം അനധിക‍ൃതമായി നിർമ്മിച്ചതായി പരാതി ഉയർന്നിരുന്നു. മുഴുവൻ നിർമാണവും അനധികൃതമാണെന്നാരോപിച്ച്‌ കഴിഞ്ഞ വർഷമാണ് കെട്ടിടത്തിനെതിരെ ആദ്യ പരാതി ഉയർന്നത്. എന്നാല്‍, താൻ വസ്തു വാങ്ങിയ വ്യക്തി 2012ല്‍ ഗഡ്ഖോള്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് നിർമാണത്തിന് അനുമതി വാങ്ങിയെന്ന് ഗുപ്ത പറഞ്ഞു.

നിയമവിരുദ്ധമായി കെട്ടിടം നിർമ്മിച്ചതിനാല്‍ കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭ തയ്യാറെടുത്തിരുന്നു. ഇത് തടയാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രതിമ നിർമ്മിച്ച്‌ ക്ഷേത്രം പ്രതിഷ്ഠിച്ചത്. രാമൻ, സീത, ലക്ഷ്മണ്‍ എന്നിവരെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് ദിവസമാണ് ഗുപ്തയും ക്ഷേത്രം നിർമ്മിച്ചത്.

റിദ്ധി സിദ്ധി റെസിഡൻഷ്യല്‍ സൊസൈറ്റിയിലാണ് ഗുപ്തയുടെ രണ്ടു നില കെട്ടിടം. പരാതി നല്‍കിയവർക്ക് തന്നോട് അസൂയയാണെന്നാണ് മോഹൻലാല്‍ ഗുപ്ത പറയുന്നു. ക്ഷേത്ര പണിതതോടെ അനധികൃത നിർമ്മാണം അല്ല നടന്നതെന്ന രേഖകള്‍ സമർപ്പിക്കാൻ നഗരസഭ ഗുപ്തയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

STORY HIGHLIGHTS:Illegal building construction; A temple with a statue of Modi inside to avoid confusion

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker