KeralaNewsWorld

16 കാരന്റെ പ്രാങ്കില്‍ യു കെ യില്‍ മലയാളിക്ക് ദാരുണന്ത്യം.

16 കാരന്റെ പ്രാങ്കില്‍ യു കെ യില്‍ മലയാളിക്ക് ദാരുണന്ത്യം.

യൂ. കെ :കഴിഞ്ഞ വർഷം മാർച്ച്‌ 19നു രാത്രിയാണ് ജെറാള്‍ഡ് നെറ്റോ എന്ന യു കെ മലയാളി കൊല്ലപ്പെടുന്നത്.

62 വയസ്സുള്ള ജെറാള്‍ഡ്, ലണ്ടനിലെ സൗത്താള്‍ പ്രദേശത്തതാണ് കുടുംബമായി താമസിച്ചിരുന്നത്. ആ രാത്രി ഒരു പബ്ബില്‍ നിന്നും പുറത്തേക്ക് വരവെയാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ ‘പ്രാങ്കിനു’ ഇദ്ദേഹം ഇരയായത്.

16 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ, ജെറാള്‍ഡിനെ താഴെ തള്ളിയിട്ടു, കാലുകള്‍ക്കിടയില്‍ തന്റെ കാല്‍ കയറ്റുന്നതും, പിന്നീട് താഴെ വീണു കിടക്കുന്ന ജെറാള്‍ഡ് നിശ്ചലനായതും ഓടി മറയുന്നതും ഒക്കെ പോലീസ് അടുത്തുള്ള സി സി ടി വി കാമറകളില്‍ നിന്നും കണ്ടെടുത്തു. അന്ന് രാത്രി തന്നെ ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

“പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഒരു ‘പ്രാങ്കില്‍’ നിന്നാണ് ഈ ദാരുണമായ സംഭവം ആരംഭിച്ചതെന്നും തുടർന്ന് അത് ബോധപൂർവമായ ആക്രമണമാവുകയും നെറ്റോയുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തതായാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള അക്രമം ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്വയരക്ഷയ്ക്ക് വേണ്ടിയല്ല പ്രതി ഇത് ചെയ്തിട്ടുള്ളതെന്നും ഇത് ആസൂത്രിതവും അപമാനകരവുമായാ ഒരു പ്രവർത്തിയാണ് എന്നും ഞങ്ങളുടെ അന്വേഷണങ്ങള്‍ കണ്ടെത്തി,” ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

ഹൈപ്പോക്സിക് മസ്തിഷ്ക ക്ഷതം മൂലമാണ് നെറ്റോയുടെ മരണം സംഭവിച്ചത് എന്നാണു നിഗമനം. വളരെ നേരം നീണ്ടു നില്‍ക്കുന്ന ഹൃദയസ്തംഭനം മൂലമാണ് ഇത് സംഭവിച്ചിരിക്കുന്നത്. താഴെ വീണതാണ് ഹൃദയസ്തംഭനത്തിന്റെ കാരണം.

പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണു എന്ന് കണ്ടെത്തിയിട്ടും പ്രതിക്ക് കാര്യമായ ശിക്ഷ ലഭിക്കുന്നില്ല എന്നും നീതി ന്യായ വ്യവസ്ഥ പ്രതിയോട് പക്ഷപാതപരമായ നിലപാടാണ് എടുക്കുന്നത് എന്നും ജെറാള്‍ഡിന്റെ കുടുംബം ആരോപിക്കുന്നു.

ഏറ്റവും ഒടുവിലായി വന്ന ശിക്ഷാവിധി പ്രകാരം, ഇപ്പോള്‍ 17 വയസ്സുള്ള പ്രതിക്ക് 24 മാസത്തെ ശിക്ഷയാണ് നല്‍കിയിട്ടുള്ളത് – തടങ്കലും തുടർന്ന് ട്രെയിനിങ്ങും ചേർന്നു. യുവ കുറ്റവാളികളുടെ സ്ഥാപനത്തില്‍ 12 മാസം സേവനമനുഷ്ഠിക്കണമെന്നും അതിനു ശേഷം 12 മാസത്തെ കമ്യൂണിറ്റി സൂപ്പർവിഷന് വിധേയനാകുമെന്നും വിധിയില്‍ പറയുന്നു.

‘നീതി കിട്ടാൻ യോഗ്യതയില്ലാത്ത’ ഒന്നായിട്ടാണ് കോടതി ജെറാള്‍ഡിന്റെ മരണത്തെ കാണുന്നത് എന്ന തോന്നലാണ് തങ്ങള്‍ക്ക് ഉണ്ടാവുന്നത് വിധി കേട്ട നെറ്റോയുടെ കുടുംബം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്ബോള്‍ കസ്റ്റഡിയാണ് ‘ഏക പോംവഴി’ എന്ന് യുവാക്കള്‍ക്ക് ശിക്ഷ വിധിച്ച ജഡ്ജി റെബേക്ക ട്രോളർ കെസി പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശിയായ 62കാരനായ ജെറാള്‍ഡ് വർഷങ്ങള്‍ക്ക് മുൻപ് മാതാപിതാക്കളോടും സഹോദരന്മാരോടുമൊപ്പം യു കെയില്‍ എത്തിയതാണ്. ഇലക്‌ട്രീഷ്യൻ ആയിരുന്ന അദ്ദേഹം പൂന്തോട്ട പരിപാലനം മുതല്‍ കാറിന്റെ അറ്റകുറ്റപ്പണികള്‍ വരെ ചെയ്യുമായിരുന്നു

പ്രായമായ അമ്മയെയും നാല് വയസുള്ള, ഓട്ടിസം ബാധിച്ച കൊച്ചു മകനെയും പരിരക്ഷിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ മരണത്തിനു നീതി തേടി മകള്‍ ജെന്നിഫർ ആണ് ഇപ്പോള്‍ രംഗത്തുള്ളത്.

കഴിഞ്ഞ വർഷം നവംബറില്‍ നരഹത്യയ്ക്ക് കുറ്റം സമ്മതിക്കുന്നതിന് മുമ്ബ് അക്രമിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ലോക്കല്‍ അതോറിറ്റിയുടെ സംരക്ഷണയില്‍ റിമാൻഡ് ചെയ്യപ്പെട്ട പ്രതി, നിബന്ധനകളോടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു.

“ഇതിനിടയില്‍ തന്റെ ഇലക്ട്രോണിക് ടാഗിന്റെ നിബന്ധനകള്‍ രണ്ടു തവണ ലംഘിച്ച പ്രതിയെ രണ്ടു തവണയും കോടതിയിലേക്ക് വിളിപ്പിച്ചു. എന്നാല്‍ രണ്ടു തവണയും പ്രതി വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു,” ജെന്നിഫർ ബി ബി സിയോട് പറഞ്ഞു.

STORY HIGHLIGHTS:A 16-year-old’s prank ends in tragedy for a Malayali in the UK.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker