IndiaNews

പോലീസ് അസി. കമ്മീഷണറുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ദില്ലി: ദില്ലി പോലീസ് അ സി. കമ്മീഷണറുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

എസിപി യശ്‌പാൽ സിംഗിന്റെ മകൻ ലക്ഷ്യ ചൗഹാനാണ് (24) കൊല്ലപ്പെട്ടത്. സുഹൃ ത്തുക്കളായ രണ്ടുപേർക്കൊപ്പം വിവാഹചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ചൗഹാൻ. എന്നാൽ സാമ്പത്തിക തർക്കത്തിന്റെ പേരിൽ ചൗഹാനെ സുഹൃത്തുക്കൾ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്തു. തീസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ് ല ക്ഷ്യ ചൗഹാൻ. സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകുമാണ് കേസിലെ പ്രതികൾ.



ഭരദ്വാജിന്റെയും അഭിഷേകിന്റെയും കൂടെ സോനിപത്തിലെ വിവാഹത്തിൽ പങ്കെടുക്കാനാണ് ചൗഹാൻ ഇറങ്ങിയത്. എന്നാൽ വീട്ടിൽ തിരി ച്ചെത്തതോടെ എസിപിയശ് പാൽ സിംഗ് മകനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊല പാതകം തെളിഞ്ഞത്. ചൗഹാനും ഭരദ്വാജും തമ്മിലുള്ള സാമ്പത്തിക തർക്കം രൂക്ഷമാ യതിനാൽ കൊല്ലാൻ സുഹൃ ത്തുക്കൾ പദ്ധതിയിട്ടു. ഭരദ്വാ ജിൽ നിന്ന് ചൗഹാൻ കടം

വാങ്ങിയ പണം തിരിച്ച് നൽ
കുന്നില്ലെന്നാരോപിച്ചാണ് തർ
ക്കത്തിന് തുടക്കം. പദ്ധതി
പ്രകാരം അഭിഷേകും ഭരദ്വാ
ജും ചൗഹാനെ സുഹൃത്തി
ന്റെ വിവാഹത്തിന് പോകാമെ
ന്ന് പറഞ്ഞ് ക്ഷണിച്ചു.

മടക്ക
യാത്രയ്ക്കിടെ കൊലപാതകം
നടത്താമെന്നും
ആസൂത്രണം
ചെയ്തു. വിവാഹ ചടങ്ങിന്
ശേഷം മൂവരും കാറിൽ തിരി
ക്കവെ, മൂത്രമൊഴിക്കാനായി
കനാലിന് സമീപം വാഹനം
നിർത്തി. തുടർന്ന് അഭിഷേ
കും ഭരദ്വാജും ലക്ഷ്യ ചൗഹാ
നെ കനാലിലേക്ക് തള്ളിയിട്ട്
അയാളുടെ കാറിൽ സംഭവ
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ദി
ല്ലിയിൽ തിരിച്ചെത്തിയപ്പോൾ,
ഭരദ്വാജ് അഭിഷേകിനെ നരേ
ലയിൽ ഇറക്കി.

അഭിഷേകി
നെ പോലീസ് പിടികൂടി. ഇ
യാളുടെ മൊഴിയുടെ അടിസ്ഥാ
നത്തിൽ പോലീസ് കേസ് ര
ജിസ്റ്റർ ചെയ്തു. എന്നാൽ പ്ര
ധാന പ്രതിയായ ഭരദ്വാജ് ഒളി
വിലാണ്. ഇയാളെ കണ്ടെത്താ
നുള്ള ശ്രമം ഊർജിതമാക്കിയെ
ന്ന് പോലീസ് പറഞ്ഞു.

STORY HIGHLIGHTS:Police a c. The commissioner’s son was found murdered

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker