KeralaNews

ഫ്രാൻസില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വരുത്തിയത് 400 ഗ്രാം MDMA.തിരുവനന്തപുരം സ്വദേശി പിടിയില്‍

തിരുവനന്തപുരം:തപാല്‍ വഴി ലഹരി കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് വെമ്ബായം സ്വദേശി അതുല്‍ കൃഷ്ണനാണ് അറസ്റ്റിലായത്.

ഡാർക്ക് വെബ് വഴി ഫ്രാൻസില്‍ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ 400 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്. പാർസലില്‍ കൊടുത്തിരുന്ന ഫോണ്‍ നമ്ബർ വച്ച്‌ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ഉറവിടം കണ്ടെത്താതിരിക്കാൻ വേണ്ടിയാണ് ഡാർക്ക് വെബ് വഴി ഓർഡർ ചെയ്തത്. ബിറ്റ് കൊയിൻ വഴിയാണ് ഇയാള്‍ പണം നല്‍കിയിരുന്നത്. ഇതിൻ്റെ ഉറവിടം കണ്ടെത്താൻ നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹകരണത്തോടെ ഇൻ്റർപോളിൻ്റെ സഹായം തേടാൻ ഒരുങ്ങുകയാണ് എക്സൈസ്.

STORY HIGHLIGHTS:Thiruvananthapuram native arrested for bringing 400 grams of MDMA ordered from France

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker