Sports

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ആരാധകര്‍ക്ക് നിരാശ, ഇന്ത്യയ്ക്ക് തോല്‍വി



ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ആരാധകര്‍ക്ക് നിരാശ, ഇന്ത്യയ്ക്ക് തോല്‍വി

ഏകപക്ഷീയമായ ഒരു ഗോളിന് സിറിയയോട് തോറ്റ് ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യ പുറത്തായി. ആദ്യം മുതല്‍ ആക്രമിച്ച് മത്സരിച്ചത് ഇന്ത്യയായിരുന്നു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം 76ാം മിനിറ്റില്‍ സിറിയയുടെ ഖബ്രിന്‍ ഇന്ത്യയുടെ വല കുലുക്കി.

ഇന്ത്യയെ തോല്‍പ്പിച്ചതോടെ നാലു പോയിന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി സിറിയ. ഈ വിജയത്തോടെ ചരിത്രത്തിലാദ്യമായി അവര്‍ പ്രീ ക്വാര്‍ട്ടര്‍ യോഗ്യതയും നേടി.

ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ, അവസാന സ്ഥാനക്കാരായാണ് മടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോടും രണ്ടാം മത്സരത്തില്‍ ഉസ്ബക്കിസ്ഥാനോടും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനും ഇന്ത്യന്‍ ടീമിനു സാധിച്ചില്ല. ഫിഫ റാങ്കിങ്ങില്‍ 91ാം സ്ഥാനക്കാരാണ് സിറിയ. ഇന്ത്യ 102ാം സ്ഥാനത്തും.

STORY HIGHLIGHTS:Asian Cup Football: Disappointment for fans, defeat for India

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker