EntertainmentIndiaNews

ഓണ്‍ലൈന്‍ വിഡിയോ പരിപാടികള്‍ ടിവിയിലൂടെ കാണുന്നതിന് മുന്‍ഗണന നല്‍കുന്നവരെന്ന് സര്‍വേഫലം.

78 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ വിഡിയോ പരിപാടികള്‍ ടിവിയിലൂടെ കാണുന്നതിന് മുന്‍ഗണന നല്‍കുന്നവരെന്ന് സര്‍വേഫലം.

ഇന്ത്യക്കാര്‍ എങ്ങനെ ടിവി കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നുവെന്ന സമീപകാല പഠനത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയെ അപേക്ഷിച്ച് സ്ട്രീമിംഗ് സ്റ്റിക്കുകള്‍, സ്മാര്‍ട്ട് ടിവികള്‍, സെറ്റ്-ടോപ്പ് ബോക്‌സുകള്‍ എന്നിവയിലൂടെ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് ചെയ്യുന്നതിനാണ് താല്‍പ്പര്യമെന്ന് പറയുന്നു.

ടിവി സ്ട്രീമിങ് ട്രെന്‍ഡുകളെക്കുറിച്ച് നീല്‍സെന്‍ഐക്യു നടത്തിയ പഠനത്തിലാണ് 78 ശതമാനം പേരും ടിവിയിലൂടെയുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനെ അനുകൂലിച്ചത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി 12 പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 25-45 വയസ് പ്രായത്തിനിടെയുള്ള 800 പേരാണ് പ്രതികരിച്ചത്.

ഏകദേശം 66 ശതമാനം പേര്‍ വാരാന്ത്യങ്ങളില്‍ ഏകദേശം അഞ്ച് മണിക്കൂറോളം ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന് ചെലവഴിക്കുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ ഇത് മൂന്ന് മണിക്കൂറില്‍ താഴെയാണ്. 97 ശതമാനം പേരും അത്താഴ സമയത്ത് ടിവിയില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിനാണ് താല്‍പര്യപ്പെടുന്നത്. 74 ശതമാനം പേര്‍ കുടുംബത്തോടൊപ്പം ഓണ്‍ലൈന്‍ ഷോകള്‍ ആസ്വദിക്കുന്നു.

സ്‌പോര്‍ട്‌സ്, ത്രില്ലര്‍, റൊമാന്‍സ്, ഹൊറര്‍, ഇന്റര്‍നാഷണല്‍ ഷോകള്‍, വാര്‍ത്തകള്‍ എന്നിവയെ അപേക്ഷിച്ച് കോമഡി പരിപാടികള്‍ക്കാണ് കാഴ്ചക്കാരേറെയെന്നും പഠനത്തില്‍ പറയുന്നു. ലോകത്ത് എവിടെയിരുന്നും വിഡിയോകള്‍ കാണാന്‍ സാധിക്കുന്നത് തന്നെയാണ് കൂടുതല്‍ പേരെയും ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന് ടിവി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പഠനം പറയുന്നു.

STORY HIGHLIGHTS:The survey results show that people prefer watching online video programs over TV.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker