ലോകസുന്ദരി മത്സരത്തിന് ഇന്ത്യ വേദിയാകും
ഇത്തവണത്തെ ലോകസുന്ദരി മത്സരത്തിന് ഇന്ത്യ വേദിയാകും.28 വർഷത്തെ ഇടവേളയ്ക്ക് ശേഷം 71-ാമത് ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. മിസ് വേള്‍ഡ് സംഘാടകർ തന്നെയാണ് ഈ കാര്യം അറിയിച്ചത്.
മിസ് വേള്‍ഡ് ഔദ്യോഗിക എക്സ് പേജ് വഴിയാണ് ഇത് പ്രഖ്യാപിച്ചത്. മിസ് വേള്‍ഡിന്റെ ചെയർമാൻ ജൂലിയ മോർലി മിസ് വേള്‍ഡിന്‍റെ അടുത്ത ആതിഥേയ രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചു. സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷമാണ് വരാന്‍ പോകുന്നത്. അതിശയകരമായ ഒരു യാത്രയ്ക്ക് തയ്യാറാകൂ”- എന്നാണ് എക്സ് പോസ്റ്റ്,
1996 ല്‍ ബെംഗലൂരുവിലാണ് അവസാനമായി മിസ് വേള്‍ഡ് മത്സരം നടന്നത്. 1966-ല്‍ ലോകസുന്ദരി കിരീടം നേടിയ റീത്ത ഫാരിയയാണ് ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി. ഐശ്വര്യ റായ് ബച്ചൻ 1994-ല്‍ ലോകസുന്ദരിപ്പട്ടം നേടിയിരുന്നു. 1997-ല്‍ ഡയാന ഹെയ്ഡനും ഈ കിരീടം കരസ്തമാക്കി.
യുക്ത മുഖി 1999-ല്‍ ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയാപ്പോള്‍. പ്രിയങ്ക ചോപ്ര ജോനാസ് 2000-ല്‍ ലോകസുന്ദരി പട്ടം നേടി. മാനുഷി ചില്ലറാണ് ലോകസുന്ദരി പട്ടം നേടിയ അവസാനത്തെ ഇന്ത്യക്കാരി. 2017ലായിരുന്നു ഇവരുടെ കിരീട വിജയം. പോളണ്ടിന്റെ കരോലിന ബിലാവ്‌സ്കയാണ് അവസാന വര്‍ഷം ലോക സുന്ദരി കിരീടം നേടിയത്.
ഫെബ്രുവരി 18 നും മാർച്ച് 9 നും ഇടയിലാണ് ഈ വർഷത്തെ ലോക സുന്ദരി പട്ടത്തിനുള്ള മത്സരം നടക്കുക. ജി -20 വേദിയായ ദില്ലിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്റർ എന്നിവയായിരിക്കും വേദികള്‍.
STORY HIGHLIGHTS:India will host the Miss World pageant