NewsTech

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്രം

മൊബൈൽ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം വകുപ്പ്. അജ്ഞാത നമ്ബരുകളിലൂടെയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

ഏതെങ്കിലും അജ്ഞാത മൊബൈല്‍ നമ്ബറിന് ശേഷം ‘*401#’ എന്ന നമ്ബര്‍ ഡയല്‍ ചെയ്യാൻ ആവശ്യപ്പെടുന്ന തട്ടിപ്പു സംഘങ്ങളില്‍, ജാഗ്രത നിര്‍ദേശിച്ചാണ് മുന്നറിയിപ്പ്.

ഉപയോക്താവ് ഫോണില്‍ ഒരു നമ്ബര്‍ ഡയല്‍ ചെയ്ത ശേഷം ‘*401#’ എന്ന നമ്ബര്‍ കൂട്ടിച്ചേര്‍ത്താല്‍, ആ ഫോണില്‍ ലഭിക്കുന്ന എല്ലാ കോളുകളും ഈ നമ്ബരിലേക്ക് ‘ഫോര്‍വേഡ്’ ചെയ്യപ്പെടും. ഇത്തരത്തില്‍ അജ്ഞാത നമ്ബരുകളില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ ആവശ്യപ്പെടുന്ന യാതൊരു കാര്യങ്ങളും ചെയ്യരുതെന്നാണ് നിര്‍ദേശം.

അജ്ഞാതമായ ചില മൊബൈല്‍ നമ്ബറുകളോടൊപ്പം *401# എന്ന നമ്ബര്‍ ഡയല്‍ ചെയ്യാൻ ആവശ്യപ്പെടുന്ന സംശയകരമായ ഇൻകമിംഗ് കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പൗരന്മാരുടെ മൊബൈലില്‍ ലഭിക്കുന്ന കോളുകള്‍, അജ്ഞാത മൊബൈല്‍ നമ്ബറിലേക്ക് കൈമാറുന്നത് പ്രവര്‍ത്തനക്ഷമമാക്കുന്നു. ഇതിലൂടെ തട്ടിപ്പുകാര്‍ക്ക് എല്ലാ ഇൻകമിംഗ് കോളുകള്‍ സ്വീകരിക്കാനും, നമ്ബരില്‍ ലഭിക്കുന്ന വിവരങ്ങള്‍ ദുരപയോഗം ചെയ്യാനും ഇടയാക്കുന്നു, ടെലികോം വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കസ്റ്റമര്‍ സര്‍വ്വീസ് എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പു സംഘം, സിം കാര്‍ഡോ മാറ്റു നെറ്റുവര്‍ക്ക് സംബന്ധിച്ചോ പ്രശനങ്ങള്‍ ഉണ്ടെന്ന് ഉപയോക്താക്കളെ ധരിപ്പിക്കിന്നു. തൂടര്‍ന്ന് പ്രശ്നപരിഹാരത്തിനായി‘*401#’എന്ന നമ്ബര്‍ നിര്‍ദിഷ്ട നമ്ബരിനു ശേഷം ഡയല്‍ ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഉപയോക്താക്കളെ തട്ടിപ്പിനിരയാക്കി പണമടക്കം വിലപിടിപ്പുള്ള വിവരങ്ങള്‍ കൈക്കലാക്കുന്നു, തട്ടിപ്പ് രീതി വിശദീകരിച്ച്‌ ടെലിക്കോ വകുപ്പ് പറഞ്ഞു.

ടെലികോം സേവന ദാതാക്കള്‍ ഒരിക്കലും തങ്ങളുടെ വരിക്കാരോട് ‘*401#’ ഡയല്‍ ചെയ്യാൻ ആവശ്യപ്പെടില്ലെന്നും ‘*401#’ ഡയല്‍ ചെയ്യുന്നതിലൂടെ കോള്‍ ഫോര്‍വേഡിംഗ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെങ്കില്‍ ഉടൻ തന്നെ കോള്‍ ഫോര്‍വേഡിംഗ് പരിശോദിക്കാനായി മൊബൈല്‍ ഫോണ്‍ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനും ടെലികോം വകുപ്പ് പൗരന്മാരെ നിര്‍ദേശിച്ചു.

STORY HIGHLIGHTS:Center warns mobile phone users

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker