ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജന ധാരണയായതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും 20 വീതം സീറ്റുകളില്‍ മത്സരിക്കും.
എട്ട് സീറ്റുകള്‍ എൻ.സി.പിക്ക് നല്‍കും. 23 സീറ്റുകളായിരുന്നു ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ 20 സീറ്റ് എന്ന ആവശ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോകാൻ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
എൻ.സി.പിക്ക് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമേ നല്‍കാനാവൂ എന്ന് കോണ്‍ഗ്രസും ശിവസേനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് കരുതിയിരുന്ന മഹാരാഷ്ട്രയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് മുന്നണിക്ക് വലിയ നേട്ടമാണ്.
ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സീറ്റ് വിഭജനം പ്രതിസന്ധിയിലാണ്. ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമേ നല്‍കാനാവൂ എന്ന നിലപാടിലാണ് മമത. ബിഹാറില്‍ ആര്‍.ജെ.ഡി-ജെ.ഡി.യു സഖ്യവും കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHTS:It is reported that an agreement has been reached on the seat sharing of the Front of India in Maharashtra.