IndiaNews

അയോധ്യ രാമക്ഷേത്രം ബോംബിട്ട്  തകർക്കുമെന്ന് മുസ്ലിം  പേരിൽ വ്യാജ അക്കൗണ്ടിൽ നിന്നും  ഇമെയിൽ സന്ദേശം. പ്രതികൾ പോലീസ് പിടിയിൽ

അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; രണ്ടു പേർ അറസ്റ്റിൽ

അയോധ്യ രാമക്ഷേത്രം ബോംബിട്ട്  തകർക്കുമെന്ന് മുസ്ലിം  പേരിൽ വ്യാജ അക്കൗണ്ടിൽ നിന്നും  ഇമെയിൽ സന്ദേശം. പ്രതികൾ പോലീസ് പിടിയിൽ

ദില്ലി: അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുയക്കിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി.

@iDevendraOffice ه ه )gd( ഹാൻഡിലിൽ നിന്നായിരുന്നു ഭീഷണി. [email protected], [email protected] भी ब् ഇമെയിൽ ഐ.ഡികളാണ് ഇവർ ഇതിനായി ഉപയോഗിച്ചത്.

ഭാരതീയ കിസാൻ മഞ്ച്, ഗൗ സേവ പരിഷദ് എന്നീ സന്നദ്ധ സംഘടനകളുടെ നടത്തിപ്പുകാരൻ ദേവേന്ദ്ര തിവാരിയുടെ നിർദ്ദേശാനുസരണമാണ് പ്രവർത്തിച്ചതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. വ്യാജമെയിൽ ഐ.ഡി ഉണ്ടാക്കാൻ ആവശ്യപ്പെട്ടും ഭീഷണി സന്ദേശം അയക്കാൻ നിർദ്ദേശിച്ചതും തിവാരിയാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് സന്ദേശത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങുകൾ.

അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ക്ഷണമുണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. രാമക്ഷേത്ര തീർഥക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവർക്കും ക്ഷണം ലഭിക്കാനുള്ള യോ ഗ്യതയില്ലാത്തതാണ് കാരണമെന്നും ട്രസ്റ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

STORY HIGHLIGHTS:Email message from a fake account in the name of Muslim that the Ayodhya Ram temple will be bombed and destroyed. The accused are in police custody

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker