വിവാഹ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുൻപായി കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ.
ബംഗളൂരു: വിവാഹ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുൻപായി കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ.റവന്യൂ ഡിപ്പാർട്ട്മെന്റ് ഓഫീസിലെ ജീവനക്കാരൻ സച്ചിൻ പാട്ടീലാണ് അറസ്റ്റിലായത്. കർണാടകയിലെ ബെലഗാവി ജില്ലയിലെ ഖാനാപൂരിലാണ് സംഭവം. സച്ചിന്റെ വീട്ടുകാർ ആദ്യം ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയും 100 ഗ്രാം സ്വർണവുമായിരുന്നു. ഇത് വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. എന്നാൽ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപ് സച്ചിൻ സ്ത്രീധന തുക കൂട്ടി ചോദിച്ചു. ഈ ആവശ്യം വധുവിന്റെ വീട്ടുകാർ നിരസിച്ചതോടെ വിവാഹം നടക്കില്ലെന്ന് വരൻ പറഞ്ഞു.ഡിസംബർ 31നാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
വധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം സച്ചിനെ അറസ്റ്റ് ചെയ്തത്. ഹുബ്ബള്ളി സ്വദേശിയാണ് ഇയാൾ. സബ് ഇൻസ്പെക്ടർ എം ബി ബിരാദാറിന്റെ നേതൃത്വത്തിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
STORY HIGHLIGHTS:A government employee was arrested for demanding more dowry just before the start of the marriage ceremony.