NewsU A E

യുഎഇയില്‍ രണ്ടാംഘട്ട സ്വദേശിവത്കരണം; നിയമം ലംഘിച്ചാല്‍ വന്‍ തുക പിഴ

20 മുതൽ 50 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കണമെന്ന നിയമമാണ് പ്രാബല്യത്തിൽ വന്നത്

അബുദബി: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവത്കരണ നടപടികൾക്ക് തുടക്കം. 20 മുതൽ 50 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കണമെന്ന നിയമമാണ് പ്രാബല്യത്തിൽ വന്നത്. 14 മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട- ഇടത്തരം സ്ഥാപനങ്ങളാണ് സ്വദേശിവത്കരണത്തിന്‍റെ പുതിയ ലിസ്റ്റിൽ ഉള്‍പ്പെടുന്നത്. വൻകിട സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഈ വർഷം അവസാനിക്കുമ്പോഴേക്കും ആറ് ശതമാനമായി വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം.

വാർത്താവിനിമയം, ഇൻഷുറൻസ്, സാമ്പത്തിക മേഖല, റിയൽ എസ്റ്റേറ്റ്, കല-വിനോദം, വിദ്യാഭ്യാസം, ആരോഗ്യം, ടെക്നിക്കൽ മേഖല, മൈനിംഗ്, കെട്ടിട നിർമ്മാണം, ചെറുകിട- മൊത്ത വ്യാപാരം, ഗതാഗതം, വെയർ ഹൗസ് തുടങ്ങിയ മേഖലകളിലെല്ലാം സ്വദേശിവത്കരണ നിയമം ബാധകമാണ്. 20 മുതൽ 49 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങളിൽ ഈ വർഷം ഒരു സ്വദേശിയെ നിയമിക്കണം. അടുത്ത വർഷത്തോടെ ഇത്തരം സ്ഥാപനങ്ങളിൽ സ്വദേശികളുടെ എണ്ണം രണ്ടായി വർദ്ധിപ്പിക്കണം.

സ്വദേശികൾക്ക് ജോലി നൽകാത്ത സ്ഥാപനങ്ങൾക്ക് 96,000 ദിർഹമാണ് പിഴയായി ചുമത്തുക. 2025 ജനുവരി ഒന്ന് മുതലാണ് പിഴ ഈടാക്കുക. മാത്രമല്ല, 50 ജീവനക്കാരിൽ അധികമുള്ള സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം ഈ വർഷം ആറ് ശതനത്തിലെത്തിക്കണമെന്നും വ്യവസ്ഥയുണ്ട്. അടുത്തവർഷം ഇത് എട്ട് ശതമാനമാക്കണം. 2026ൽ രാജ്യത്തെ സ്വദേശിവത്കരണം 10 ശതമാനത്തിലെത്തിക്കാനാണ് യുഎഇ ലക്ഷ്യം വയ്ക്കുന്നത്.

ഓരോ ആറുമാസത്തിലും ഒരു ശതമാനം സ്വദേശിവത്കരണവും വർഷം തീരുമ്പോഴേക്കും രണ്ടു ശതമാനം സ്വദേശിവത്കരണവുമാണ് രാജ്യത്തെ നിയമം. ഇതനുസരിച്ച് ജൂൺ അവസാനമാകുമ്പോഴാണ് ആദ്യപകുതിയിലെ കണക്കെടുപ്പ് തുടങ്ങുക. ഡിസംബർ അവസാനത്തോടെ രണ്ടാംഘട്ട കണക്കെടുപ്പും പൂർത്തിയാക്കും.

STORY HIGHLIGHTS:Second Phase Naturalization in UAE; Violation of the law is punishable by huge fines

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker