മന്ത്രി സജി ചെറിയാനെതിരെ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയമായി വിയോജിപ്പാകാം എന്നാല്‍ മത മേലധ്യക്ഷന്മാരെ വേദനിപ്പിക്കുന്ന രീതിയില്‍ അഭിപ്രായം പറഞ്ഞത് നല്ലതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പരിപാടികളോട് വിയോജിപ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഇലക്ഷന്‍ സ്റ്റണ്ടാണ് നടക്കുന്നത്. ആരാധനയെ ബഹുമാനിക്കുന്നു, എന്നാല്‍ ഇലക്ഷന്‍ സ്റ്റണ്ട് ആക്കി മാറ്റുന്നതിനെയാണ് മതേതര കക്ഷികള്‍ എതിര്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.