ജമ്മുകശ്മീരില്‍ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം.
ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്താനും കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു.
ഭീകരാക്രമണം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകള്‍, സുരക്ഷ പ്രശ്‌നങ്ങള്‍ എന്നിവയും ഉന്നതല സുരക്ഷാ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു.
തുടര്‍ച്ചയായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, കരസേന മേധാവി, ജമ്മുകശ്മീര്‍ ലെ. ഗവര്‍ണര്‍, വിവിധ സേനാ മേധാവികളൊക്കെ യോഗത്തില്‍ പങ്കെടുത്തു.