
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി മലയാളിയും സഹപ്രവര്‍ത്തകരും.
ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് എയില്‍ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയർ നറുക്കെടുപ്പിലാണ് ഇവര്‍ കോടികളുടെ സമ്മാനം സ്വന്തമാക്കിയത്.
ദുബൈയില്‍ താമസിക്കുന്ന പ്രസാദ് ശിവദാസനെന്ന 45കാരനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ സീരീസ് 492ല്‍ വിജയിയായത്. ഫെബ്രുവരി 19ന് ഇദ്ദേഹം ഓണ്‍ലൈനായി വാങ്ങിയ 3793 എന്ന നമ്ബരിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 20 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം ഒമ്ബത് സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

എട്ട് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്ത് വരികയാണ്. ഓരോ തവണയും ഓരോരുത്തരുടെ പേരില്‍ ടിക്കറ്റ് വാങ്ങും. ഇത്തവണ പ്രസാദിനാണ് ഭാഗ്യമെത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദിയുണ്ടെന്ന് വളരെയധികം സന്തോഷം നല്‍കുന്ന വാര്‍ത്തയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
ബര്‍ ദുബൈയില്‍ സെവന്‍ സീസ് ടെക്നോളജീസില്‍ സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്യുകയാണ് പ്രസാദ്. രണ്ട് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ പ്രമൊഷന്‍ 1999ല്‍ ആരംഭിച്ച ശേഷം വിജയിയാകുന്ന 246-ാമത് ഇന്ത്യക്കാരനാണ് പ്രസാദ്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ ഷാഹുല്‍ ഹമീദ് ബിഎംഡബ്ല്യൂ എം850ഐ ഗ്രാന്‍ഡ് കൂപ്പെ കാര്‍ സ്വന്തമാക്കി. ഇറാന്‍ സ്വദേശിയായ ആദെല്‍ രാന്‍ച്ബാര്‍ ബിഎംഡബ്ല്യൂ 740 ഐ എം സ്പോര്‍ട്ട് കാര്‍ സ്വന്തമാക്കി.

STORY HIGHLIGHTS:8 years of effort paid off! Malayali wins over 8 crore Indian rupees in Dubai Duty Free lottery