കോഴിക്കോട്:വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തില്‍ കോമയില്‍ ആയ ഒമ്ബത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു.
കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കുടുംബം ഡിസ്ചാർജ് ചോദിച്ചു വാങ്ങിയത്. സാഹചര്യങ്ങളും അന്തരീക്ഷവും മാറുമ്ബോള്‍ ആരോഗ്യ അവസ്ഥയില്‍ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഉള്ളത്. ഇടവേളകളില്‍ പരിശോധന ആവശ്യമായതിനാല്‍ മെഡിക്കല്‍ കോളേജിന് സമീപത്തേക്കാണ് താമസം മാറിയത്.
അപകടത്തിന് കാരണമായ പുറമേരി സ്വദേശി ഷെജീലിന്റെ വെള്ള കാർ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
STORY HIGHLIGHTS:Drishana, who was injured in a car accident in Vadakara, has been discharged from the hospital.