KeralaNews

വയനാട് ഉരുള്‍പൊട്ടല്‍; പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച്‌ മാധവ് ഗാഡ്ഗില്‍

വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകൻ ഡോ.

മാധവ് ഗാഡ്ഗില്‍. പ്രകൃതി സംരക്ഷണ സമിതി കല്‍പറ്റയില്‍ നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്ദില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമര്‍ശിച്ച മാധവ് ഗാഡ്ഗില്‍ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അറിയിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അടക്കം മുൻപ് ഉണ്ടായ ഇത്തരം പ്രകൃതിദുരന്തങ്ങളില്‍ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ല.കേരളത്തിലെ ക്വാറികളില്‍ നല്ലൊരു ശതമാനവും അനധികൃതമാണ്. എത്ര ക്വാറികള്‍ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളും ഇല്ലെന്നും മാധവ് ഗാഡ്ഗില്‍ ആരോപിച്ചു.

പരിസ്ഥിതി സംരക്ഷണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെത് മോശം റാങ്കിങാണ്. ഇതില്‍ മാറ്റമുണ്ടാകണം. കേരളത്തില്‍ ഉള്‍പ്പെടെ മൈനിങ് ജോലികള്‍ തദ്ദേശീയരെ ഏല്‍പ്പിക്കണം. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്. ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എല്‍പ്പിക്കണം.

STORY HIGHLIGHTS:Wayanad Landslide;  Madhav Gadgil put forward suggestions for environmental protection

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker