ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ മദ്‌റസ കെട്ടിടം തകര്‍ത്തത് കോടതിയുടെ ഉത്തരവില്ലാതെ. മദ്‌റസ തകര്‍ത്തതിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി ഉത്തരവ് പ്രകാരമാണ് മദ്‌റസ പൊളിക്കാന്‍ അനുമതി നല്‍കിയതെന്ന്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിങ് ധാമി അവകാശപ്പെട്ടിരുന്നു.
ഈ വാദം പാടെ തള്ളുന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നേരത്തെ നൈനിറ്റാള്‍ ജില്ലാ മജിസ്‌ട്രേറ്റും ഇതേ വാദം ഉന്നയിച്ചിരുന്നു. മാധ്യമങ്ങളും ഇതു തന്നെയാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ജസ്റ്റിസ് പങ്കജ് പുരോഹിത് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പില്‍ അദ്ദേഹത്തിന്റെ ബെഞ്ച് വിഷയം ഫെബ്രുവരി 14 ലേക്ക് പരിഗണിക്കാന്‍ മാറ്റിവെച്ചു എന്നാണ്. അടുത്ത ഹിയറിങ്ങിന് കാത്തു നില്‍ക്കാതെ കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു. ജനുവരി 30ന് പള്ളിയും മദ്‌റസയും പൊളിക്കുന്നതിന് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നതായി മുനിസിപ്പല്‍ കമ്മീഷണര്‍ പങ്കജ് ഉപാധ്യായ ഉപാധ്യായ പറഞ്ഞു.
തങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ കേസ് അവതരിപ്പിക്കാന്‍ സമയം നല്‍കുകയോ ചെയ്തില്ലെന്ന വെളിപ്പെടുത്തലുമായി പള്ളി നിലനിന്ന സ്ഥലമുടമയായ മാലിക്കിന്റെ അഭിഭാഷകന്‍ അഹ്രാര്‍ ബെയ്ഗ് രംഗത്ത് വന്നിട്ടുണ്ട്.
Madrasa demolished in Uttarakhand’s Haldwani without court order; The Chief Minister’s argument fell apart