Sports

2026 ഫുട്ബോൾ ലോകകപ്പ്; ഷെഡ്യൂൾ പുറത്തുവിട്ടു; തീപ്പൊരി ചിതറുന്ന 104 മത്സരങ്ങൾ, 48 രാജ്യങ്ങൾ

2026 ഫുട്ബോൾ ലോകകപ്പ്; ഷെഡ്യൂൾ പുറത്തുവിട്ടു; തീപ്പൊരി ചിതറുന്ന 104 മത്സരങ്ങൾ, 48 രാജ്യങ്ങൾ


മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കാനഡ,മെക്സിക്കോ,യുഎസ്എ രാജ്യങ്ങൾ സംയുക്തമായാണ് ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. ജൂൺ 11ന് മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്ടേക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ജൂലൈ 19ന് ഏവരും കാത്തിരിക്കുന്ന ഫൈനൽ ന്യൂയർക്കിലെ ന്യൂ ജഴ്സിൽ നടക്കും.

തീപാറുന്ന 104 മത്സരങ്ങളാകും നടക്കുക. മൂന്ന് രാജ്യങ്ങളിലുമായി 16 നഗരങ്ങളിലാണ് മത്സരം നടത്തുക. 48 ടീമുകൾ അണിനിരക്കുമെന്നും ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഖത്തർ ലോകകപ്പിൽ 32 ടീമുകളായിരുന്നു. ജൂലായ് 12ന് ടൊറൻഡോയിൽ കാനഡയും ലോസ്ഏഞ്ചൽസിൽ യുഎസ്എയും അവരുടെ ആദ്യ മത്സരം കളിക്കും.

83,000 ലേറെ സീറ്റുകളാണ് എസ്റ്റാഡിയോ സ്റ്റേഡിയത്തിലള്ളത്. 1970നും1986നും ശേഷം മൂന്നാം തവണയാണ് മെക്സിക്കോ ലോകകപ്പിന് വേദിയാവുന്നത്. അതേസമയം കാനഡ ആദ്യ തവണയാണ് വേദിയാകുന്നത്. 1994ന് ശേഷം യുഎസ്എ രണ്ടാം തവണയാണ് ലോക പോരാട്ടത്തിന് വേദിയാവുന്നത്.

STORY HIGHLIGHTS:2026 Football World Cup; Schedule released; 104 sparking matches, 48 countries

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker