ഡല്‍ഹി: ‘ഹല്‍വ പാചക’ത്തോടെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ അന്തിമനടപടികള് ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിലായിരുന്നു ഹല്‍വ പാചകച്ചടങ്ങ്. എല്ലാവർഷവും ബജറ്റിന്റെ അന്തിമ നടപടകള്‍ ആരംഭിക്കുന്നത് ഹല്‍വ പാചകത്തോടയാണ്.
വലിയ ഇരുമ്ബു ചട്ടിയില്‍ തയാറാക്കുന്ന ഹല്‍വ ധനമന്ത്രിയും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ട് കഴിക്കും. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ കന്റീനിലാണ് ചടങ്ങ് നടക്കാറുള്ളത്. ഹല്‍ഹ പാചകത്തിനു ശേഷം പ്രധാന ഉദ്യോഗസ്ഥർ ‘ലോക്ക്-ഇൻ’ രീതിയിലേക്കു മാറും.
ബജറ്റിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കാൻ ബജറ്റ് തയാറാക്കുന്നതില്‍ പങ്കു വഹിക്കുന്ന ഉദ്യോഗസ്ഥർ മുതല്‍ അച്ചടി നിർവഹിക്കുന്ന ജീവനക്കാർ വരെ ധനമന്ത്രാലയ ഓഫിസില്‍ തന്നെ താമസിക്കും.
ഇവർക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ നിയന്ത്രണമുണ്ട്. ലോക്സഭയില്‍ ബജറ്റ് അവതരിപ്പിച്ച ശേഷം മാത്രമേ ഇവർക്ക് ഓഫിസ് വിട്ടു പോകാനാകൂ. ഇത്തവണയും കേന്ദ്ര ബജറ്റ് പൂർണമായി പേപ്പർരഹിതമായിരിക്കും.
അവതരണത്തിന് ശേഷം മൊബൈല്‍ ആപ്പിലൂടെ ഇംഗ്ലിഷിലും ഹിന്ദിയിലും ബജറ്റ് പ്രസംഗവും രേഖകളും ലഭ്യമാക്കും. ആപ് ഡൗണ്‍ലോഡ് ചെയ്യാൻ: www.indiabudget.gov.in
STORY HIGHLIGHTS:The finalization of the Union Interim Budget began with the Halwa Kakaya.