IndiaNews

എക്സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

കണ്ണൂർ :ദേശീയപാത-66 ന്റെ ആറുവരിപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനാകില്ല. അവർക്ക് സർവീസ് റോഡ് തന്നെ രക്ഷ.

നിലവില്‍ എക്സ്പ്രസ് ഹൈവേകളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സർവീസ് റോഡിലൂടെയാണ് യാത്ര.



എന്നാല്‍ കേരളത്തില്‍ ബൈപ്പാസുകളില്‍ ഉള്‍പ്പെടെ പലസ്ഥലത്തും സർവീസ് റോഡില്ല. അത്തരം സ്ഥലങ്ങളില്‍ പഴയ റോഡ് വഴി പോയി വീണ്ടും സർവീസ് റോഡിലേക്ക് കടക്കണം. എന്നാല്‍, പാലങ്ങളില്‍ സർവീസ് റോഡില്ല. പുഴ കടക്കാൻ വേറെ വഴിയുമില്ല. അതിനാല്‍ അവിടെ ഇരുചക്രവാഹനങ്ങളെയും അനുവദിക്കാൻ ധാരണയായിട്ടുണ്ട്.



60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഞെരുങ്ങിയത് സർവീസ് റോഡാണ്. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ട്.

STORY HIGHLIGHTS:Two-wheelers are not allowed on express highways.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker