IndiaNews

ഭർത്താവിനെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി,മൂന്നു വർഷത്തിനു ശേഷം പ്രതികൾ പിടിയിൽ.

പാനിപത്ത്: ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനുമായി ചേർന്ന് പദ്ധതിയിടുക, അത് പാളിയപ്പോൾ പിന്നീട് വെടിവച്ചു കൊലപ്പെടുത്തുക…2021ൽ ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന കൊലപാതകക്കേസിൽ മൂന്നു വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിലായിരിക്കുകയാണ്.

പാനിപ്പത്ത് സ്വദേശിയായ വിനോദ് ബരാദ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിധിയും കാമുകൻ സുമിതും അറസ്റ്റിലായത്. സുമിതുമായി അടുപ്പത്തിലായിരുന്ന നിധി ഭർത്താവിനെ ഒഴിവാക്കാൻ പദ്ധതിയിട്ടിരുന്നു. 2021 ഒക്ടോബർ 5ന് വാഹനാപകടത്തിലൂടെ വിനോദിനെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നത്. അന്ന് പഞ്ചാബ രജിസ്ട്രേഷിനുള്ള ഒരു വാഹനം വിനോദിനെ ഇടിച്ചുതെറിപ്പിക്കുകയാണ് ഉണ്ടായത്. മരണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും വിനോദിൻ്റെ രണ്ടു കാലുകളും അപകടത്തിൽ ഒടിഞ്ഞിരുന്നു. പിന്നീട് രണ്ടു മാസങ്ങൾക്ക് ശേഷം ഡിസംബർ 15ന് പാനിപ്പത്തിലെ സ്വവസതിയിൽ വച്ച് വിനോദ് വെടിയേറ്റു മരിക്കുകയായിരുന്നു.

അപകടത്തിനു പിന്നാലെ വിനോദിന്റെ അമ്മാവൻ വീരേന്ദ്ര പരാതി നൽകിയിരുന്നു. തുടർന്ന് ഡ്രൈവർ ദേവ് സുനാറിനെ അറസ്റ്റ് ചെയ്തു‌. പതിനഞ്ച് ദിവസത്തിന് ശേഷം, ബതിന്‌ഡ നിവാസിയായ ദേവ് സുനാർ ഒത്തുതീർപ്പിനായി വിനോദിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. തുടർന്ന് ദേവ് സുനാർ വിനോദിനെ ഭീഷണിപ്പെടുത്തി. 2021 ഡിസംബർ 15 ന് ദേവ് സുനാർ ഒരു പിസ്റ്റളുമായി വിനോദിന്റെ വീട്ടിൽ കയറി വാതിൽ അകത്തു നിന്ന് പൂട്ടി വിനോദിന്റെ അരയിലും തലയിലും വെടിവയ്ക്കുകയായിരുന്നു. ദേവ് സുനാർ പാനിപ്പത്ത് ജയിലിൽ തടവിലായിരുന്നുവെന്നും കേസ് കോടതിയിൽ വിചാരണയിലാണെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അടുത്തിടെ ഓസ്ട്രേലിയയിൽ താമസിക്കുന്ന വിനോദ് ബരാദയുടെ സഹോദരൻ കേസിലെ മറ്റ് കൂട്ടാളികളെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് വാട്‌സ്ആപ്പ് വഴി സന്ദേശം അയച്ചിരുന്നു. ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി എടുക്കുകയും പുനരന്വേഷണത്തിന് ഒരു സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

കേസ് ഫയൽ പുനഃപരിശോധിച്ച സംഘം അന്വേഷണം പുനരാരംഭിക്കാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങി. സുമിത് ദേവ് സുനാറുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.ജൂൺ 7 ന് പൊലീസ് സുമിത്തിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ വിനോദിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിക്കുകയും ചെയ്തു.

ഫിറ്റ്നസ് ട്രെയിനറായ സുമിത്ത് 2021ൽ ജിമ്മിൽ വച്ചാണ് നിധിയെ പരിചയപ്പെടുന്നത്. അധികം വൈകാതെ ഇവർ സുഹൃത്തുക്കളായി. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ വിനോദ് എതിർത്തെങ്കിലും നിധി വഴങ്ങിയില്ല. തുടർന്ന് ഇരുവരും ചേർന്ന് വിനോദിനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതി നടപ്പിലാക്കാൻ ദേവ് സുനാറിന് സുമിത്ത് 10 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത‌ ലോഡിംഗ് പിക്കപ്പ് ട്രക്കിടിച്ച് വിനോദ് കൊല്ലാൻ പദ്ധതിയിട്ടിരുന്നത്.

എന്നാൽ അപകടത്തിൽ നിന്നും വിനോദ് രക്ഷപ്പെട്ടു. പിന്നീടാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ദേവ് സുനാറിനെ ജാമ്യത്തിലിറക്കിയാണ് കൃത്യം നടത്തിയത്. പിന്നീട് കേസ് നടത്താനും ദേവ് സുനാറിന്റെ കുടുംബ ചെലവുകൾക്കുമായി പണം നൽകിയിരുന്നത് സുമിതായിരുന്നു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ നിധിയെയും സുമിതിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

STORY HIGHLIGHTS:The husband was killed along with his lover, after three years the accused were arrested.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker