KeralaNews

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പിന്റെ പുതിയ നിർദേശം.

ഉയർന്ന നിരക്കിലുള്ള നികുതി പിടിക്കല്‍ ഒഴിവാക്കാൻ നികുതിദായകരോട് മെയ് 31 -നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പിന്റെ പുതിയ നിർദേശം.

ഇതുവരെ പാൻ- ആധാറുമായി ബന്ധിപ്പിക്കാത്തവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആദായനികുതി നിയമങ്ങള്‍ പ്രകാരം പാൻ- ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം, ബാധകമായ നിരക്കിന്റെ ഇരട്ടി നിരക്കില്‍ ടിഡിഎസ് പിടിക്കും.

മേയ് 31 -നകം പാൻ ആധാറുമായി ലിങ്ക് ചെയ്താല്‍ ടിഡിഎസ് ഷോർട്ട് ഡിഡക്ഷന്റെ പേരില്‍ നടപടിയുണ്ടാകില്ലെന്നു വ്യക്തമാക്കി ആദായനികുതി വകുപ്പ് കഴിഞ്ഞ മാസം ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു.

ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർ ഉയർന്ന നിരക്കില്‍ നികുതി പിടിക്കല്‍ ഒഴിവാക്കുന്നതിന് മെയ് 31 നകം നടപടികള്‍ സ്വീകരിക്കണമെന്നും ആദായ നികുതി വകുപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ (പഴയ ട്വിറ്റർ) കുറിച്ചു.

പിഴകള്‍ ഒഴിവാക്കുന്നതിന് മെയ് 31 -നകം സ്റ്റേറ്റ്മെന്റ് ഓഫ് സ്പെസിഫൈഡ് ഫിനാൻഷ്യല്‍ ട്രാൻസാക്ഷൻസ് (SFT) ഫയല്‍ ചെയ്യാൻ ബാങ്കുകള്‍, ഫോറെക്‌സ് ഡീലർമാർ എന്നിവരുള്‍പ്പെടെയുള്ള റിപ്പോർട്ടിംഗ് സ്ഥാപനങ്ങളോടും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്‌എഫ്ടി ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയും മെയ് 31 ആണെന്നു സാരം. ആദായ നികുതി നടപടികള്‍ കൃത്യസമയത്ത പൂർത്തിയാക്കാത്തത് പിഴയടക്കണുള്ള ശിക്ഷണ നടപടികള്‍ക്കു വഴിവയ്ക്കും.

ഫോറെക്‌സ് ഡീലർമാർ, ബാങ്കുകള്‍, സബ്- രജിസ്ട്രാർ, എൻബിഎഫ്സികള്‍, പോസ്റ്റ് ഓഫീസുകള്‍, ബോണ്ടുകളും ഡിബഞ്ചറുകളും ഇഷ്യൂ ചെയ്യുന്നവർ, മ്യൂച്വല്‍ ഫണ്ട് ട്രസ്റ്റികള്‍, ഡിവിഡന്റ് നല്‍കുന്നതോ ഓഹരികള്‍ തിരികെ വാങ്ങുന്നതോ ആയ കമ്ബനികള്‍ എന്നിവരാണ് പ്രധാനമായും നികുതി അധികാരികള്‍ക്ക് എസ്‌എഫ്‌സി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ട റിപ്പോർട്ടിംഗ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

മുകളില്‍ പറഞ്ഞ നിർദ്ദിഷ്ട സ്ഥാപനങ്ങള്‍ സാമ്ബത്തിക വർഷത്തിലെ ചില സാമ്ബത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ അല്ലെങ്കില്‍ വർഷത്തില്‍ അവർ രജിസ്റ്റർ ചെയ്ത/ റെക്കോഡ് ചെയ്ത/ പരിപാലിക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് കൈമാറേണ്ടതുണ്ട്.

എസ്‌എഫ്ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നത്, വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 1,000 രൂപ വരെ പിഴ ഈടാക്കാൻ കാരണമാകും.

ഫയല്‍ ചെയ്യാത്തതോ, കൃത്യമല്ലാത്ത പ്രസ്താവന ഫയല്‍ ചെയ്യുന്നതോ പിഴ ഈടാക്കുന്നതിലേക്ക് നയിക്കാം. ഒരു വ്യക്തി നടത്തുന്ന ഉയർന്ന മൂല്യമുള്ള ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് എസ്‌എഫ്ടി വഴി ശ്രമിക്കുന്നത്.

ഇതു വളരെ പ്രധാനപ്പെട്ട രേഖയായി കരുതപ്പെടുന്നു.

STORY HIGHLIGHTS:Income tax department’s new proposal to link PAN card with Aadhaar.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker