തിരുവനന്തപുരം :കഴിഞ്ഞദിവസം നടന്ന സ്റ്റേറ്റ് സിലബസ് പ്ലസ് വണ്‍ മാത്‍സ് പരീക്ഷ കടുകട്ടിയായിരുന്നെന്ന് വ്യാപക ആക്ഷേപം.
മിടുമിടുക്കരായ കുട്ടികള്‍ പോലും പരീക്ഷ കഴിഞ്ഞ് നിരാശയോടെയാണ് വീട്ടിലെത്തിയത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ മുഴുവന്‍ ജസ്റ്റീസ് ഫോര്‍ പ്ലസ് വണ്‍ സ്റ്റുഡന്റ്‌സ് ക്യാമ്പയിന്‍ നിറഞ്ഞു.
വിഷയം ശ്രദ്ധയില്‍പെട്ടതോടെ കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.
നേരത്തെ നടന്ന മോഡല്‍ പരീക്ഷയ്‌ക്ക് സാധാരണ രീതിയിലുള്ള ചോദ്യങ്ങളാണ് വന്നത്. എന്നാല്‍ മോഡലിനോട് ഒരു താരതമ്യവുമില്ലാത്ത വിധം കടുപ്പമുള്ള ചോദ്യങ്ങളാണ് ബോര്‍ഡ് പരീക്ഷക്ക് ചോദിച്ചത്.
ഒരു സാമ്യവുമില്ലെങ്കില്‍ പിന്നെ എന്തിനാണ് മോഡല്‍ പരീക്ഷ നടത്തുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം. ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഒന്നാം വര്‍ഷക്കാര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയില്ല. തോറ്റാല്‍ രണ്ടാം വര്‍ഷ പരീക്ഷക്കൊപ്പം എഴുതണം. അതാണ് കുട്ടികളെ ഏറെ ആകുലപ്പെടുത്തുന്നത്.
STORY HIGHLIGHTS:Seeking justice, Plus One students cheated in maths exam.