GulfIndiaQatar

ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ.

ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവില്‍, പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ സിഎന്‍ജിയാണ് പെട്രോനെറ്റ് വഴി ഖത്തറില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

ഇതിനായി രണ്ട് കരാറുകളാണ് ഉള്ളത്. ഇതില്‍ ഒരു കരാര്‍ 2028-ല്‍ അവസാനിക്കും. ഈ കരാര്‍ അടുത്ത 20 വര്‍ഷം കൂടി നീട്ടാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുവഴി 2048 വരെ ഖത്തറില്‍ നിന്നും സിഎന്‍ജി ഇറക്കുമതി ചെയ്യുന്നതാണ്.

നിലവിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സിഎന്‍ജി ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ സിഎന്‍ജി ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിട്ടുളള രണ്ടാമത്തെ കരാറില്‍ 2015-ലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ സംഘടിപ്പിക്കുന്നതാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളോടുള്ള ആശ്രയത്വം ഭാവിയില്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സിഎന്‍ജി കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. 2070 ഓടെ പൂര്‍ണ്ണമായി കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കുക എന്നതാണ് ഇന്ത്യയുടെ പദ്ധതി.

STORY HIGHLIGHTS:India to extend CNG import contract from Qatar

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker