Health

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് മാതളം.

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് മാതളം. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാന്‍ മാതളം മികച്ചതാണ്. ഇവയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റായ എലാജിറ്റാനിന്‍സ് അല്‍ഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. മാതളനാരങ്ങയിലെ ഉയര്‍ന്ന അളവിലുള്ള മഗ്നീഷ്യം നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. കാരണം മഗ്നീഷ്യം പേശികളുടെ വിശ്രമത്തിനും നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു. ദഹനപ്രശ്നങ്ങളുള്ളവര്‍ ഡയറ്റില്‍ മാതളം ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും. മാതളനാരങ്ങ ജ്യൂസ് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ആരോഗ്യകരമായ ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസിലെ ഉയര്‍ന്ന വിറ്റാമിന്‍ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും യുവത്വത്തിന്റെ തിളക്കം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. മാതളനാരങ്ങ ജ്യൂസ് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

STORY HIGHLIGHTS:Pomegranate is a very nutritious fruit.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker